Image

അല്‍റയാന്‍ പോളിക്ലിനിക്ക് നവീകരിച്ച ബ്ലോക്ക് ഉദ്ഘാടനം ചെയ്തു

Published on 18 May, 2013
അല്‍റയാന്‍ പോളിക്ലിനിക്ക് നവീകരിച്ച ബ്ലോക്ക് ഉദ്ഘാടനം ചെയ്തു
ജിദ്ദ: ആതുര ശുശ്രൂഷാ രംഗത്ത് 20 വര്‍ഷം പൂര്‍ത്തിയാക്കിയ അല്‍റയാന്‍ ഇന്റര്‍നാഷണല്‍ പോളിക്ലിനിക്കിന്റെ നവീകരിച്ച ബ്ലോക്ക് പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.

ഷറഫിയ സിത്തീന്‍ റോഡിന് അഭിമുഖമായാണ് പുതിയ ബ്ലോക്കിന്റെ പ്രവേശന കവാടം. ജിദ്ദയിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ അല്‍റയാന്‍ ഗ്രൂപ് ചെയര്‍മാന്‍ വി.പി മുഹമ്മദലി അധ്യക്ഷത വഹിച്ചു.

സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ മാധ്യമ രംഗത്തുള്ളവര്‍ക്ക് ചടങ്ങില്‍ ഉപഹാരങ്ങള്‍ സമ്മാനിച്ചു. സിഇഒ ടി.പി ഷുഹൈബ് സ്വാഗതവും മഹ്മൂദ് അലി നന്ദിയും പറഞ്ഞു.

പി. ഉബൈദുള്ള എംഎല്‍എ, കളത്തില്‍ അബ്ദുള്ള, മുഹ്‌സിന്‍ സഹ്‌റാനി, അഹമ്മദ് പാളയാട്ട്, മജീദ് നഹ, വി.കെ റൗഫ്, വി.പി ഹിഫ്‌സുറഹ്മാന്‍, ജലീല്‍ കണ്ണമംഗലം, അഹമ്മദ് കുട്ടി മദനി, മൂസക്കുട്ടി വെട്ടിക്കാട്ടിരി, ഡോ. വി.പി.എം മുസ്തഫ, നവീദ് അല്‍റയാന്‍, ജോര്‍ജ് അല്‍റയാന്‍ എന്നിവര്‍ പ്രസംഗിച്ചു.

അല്‍ റയാന്‍ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി വിവിധ സംഘടനകളുമായി സഹകരിച്ച് സൗജന്യ മെഡിക്കല്‍ ക്യാമ്പുകള്‍, ആരോഗ്യ സെമിനാറുകള്‍ തുടങ്ങി വിവിധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് അല്‍ റയാന്‍ മാനേജ്‌മെന്റ് അറിയിച്ചു.

റിപ്പോര്‍ട്ട്: മുസ്തഫ കെ.ടി പെരുവള്ളൂര്‍

അല്‍റയാന്‍ പോളിക്ലിനിക്ക് നവീകരിച്ച ബ്ലോക്ക് ഉദ്ഘാടനം ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക