ദുബായ്: എച്ച്ഡിഎഫ്സി സംഘടിപ്പിക്കുന്ന ഇന്ത്യ ഹോംസ് ഫെയര്‍ പാര്‍പ്പിട മേളയ്ക്ക് ദുബായില്‍ തുടക്കമായി. ഫെസ്റ്റിവല്‍ സിറ്റി ഇന്റര്‍ കോണ്ടിനെന്റല് ഹോട്ടലില്‍ ആരംഭിച്ച മേള ഇന്ത്യന്‍ സ്ഥാനപതി എം.കെ. ലോകേഷ് ഉദ്ഘാടനം ചെയ്തു.
മേളയില്‍ രാജ്യത്തെ 50 പ്രമുഖ ബില്‍ഡര്‍മാര്‍ പങ്കെടുക്കുന്നുണ്ട്. 60,000 ഫ്ളാറ്റുകളാണ് മേളയിലൂടെ ഉപഭോക്താക്കള്‍ക്കായി എത്തിക്കുന്നത്. ഉപഭോക്താക്കള്‍ക്കു ഭവന വായ്പയ്ക്കായി ബാങ്ക് ഏകജാലക സംവിധാനം ഒരുക്കിയിട്ടുണ്ട്. ഈ പ്രദര്‍ശനത്തിലൂടെ ഉപഭോക്താക്കള്‍ക്ക് ഇഷ്ടമുള്ള ഭവനം വായ്പ സഹിതം തിരഞ്ഞെടുക്കാനാവും.
ഉദ്ഘാടന ചടങ്ങില്‍ ബാങ്ക് എക്സിക്യുട്ടീവ് മാനേജ്മെന്റ് അംഗം സുരേഷ് മേനോന്, അജയ് സച്ദേവ, ജിആര്‍പി ഇന്‍ഡസ്ട്രീസ് ചെയര്മാന് സുദേഷ് അഗര്‍വാള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.