മനാമ : ബഹ്റൈനിലെ കേരള കാത്തലിക്ക് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഇന്റര്‍ ആഡ്സ് ഇന്റര്‍നാഷണലുമായി ചേര്‍ന്ന് 31ന് ഇന്ത്യന്‍ സ്കൂള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിക്കുന്ന മെഗാഷോയുടെ ടിക്കറ്റ് വില്പന ഉദ്ഘാടനം യുഎഇ എക്സ്ചേഞ്ച് കണ്ട്രി ഹെഡ് ദീപക് നായര്‍ അഫ്കോണ്‍ പ്രൊജക്ട് മാനേജര്‍ വിശ്വമൂര്ത്തിക്ക് നല്കി നിര്‍വഹിച്ചു. പോള്‍ സെബാസ്റ്റ്യന്‍. കെസിഎ പ്രസിഡന്റ് സേവി മാത്തൂണ്ണി, പ്രോഗ്രാം കമ്മിറ്റി ചെയര്മാന് വര്‍ഗീസ് കാരയ്ക്കല്‍, ലിയോ ജോസഫ്, വര്‍ഗീസ് ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.
ചലച്ചിത്ര നടന് കലാഭവന്‍ മണിയുടെ നേത്യത്വത്തില്‍ അരുണ്‍ ഗോപന്, പ്രിയ ജേഴ്സണ്, നിസാര്‍, കലാഭവന്‍ ജോഷി, വിനോദ് കെടാമംഗലം, വിജു വിതയത്തില്‍, പ്രമോദ് മാള തുടങ്ങിയവര്‍ കലാപരിപാടികള്‍ അവതരിപ്പിക്കും. വിവരങ്ങള്‍ക്ക്: 39628556 (രാജു. പി. ജോസഫ്), 39215280 മുസ്തഫ.