മനാമ : ബഹ്‌റൈനിലെ സല്‍മാനിയ ആശുപത്രിയില്‍ കഴിയുന്ന തമിഴ്‌നാട് ത്യശ്ശിരപ്പള്ളി ഒഗല്ലൂര്‍ സ്വദേശി തങ്കരാജിനെ (40) നാട്ടിലെത്തിക്കുന്നതിന് ഒഐസിസി സഹായം തേടുന്നു. തലച്ചോറില്‍ രക്തം കട്ടപിടിച്ച് ഗുരുതര നിലയില്‍ കഴിയുന്ന ഇദ്ദേഹത്തെ നാട്ടില്‍ തുടര്‍ചികിത്സ നല്‍കേണ്ടതുണ്ട്. ഇതിനായി ഇയാളുടെ കൂടെയൊരാള്‍ സഹായിയായി പോകുകയും വേണം. ഇതിനായി രണ്ടു പേര്‍ക്കും ടിക്കറ്റ് എടുക്കുകയും മറ്റു അനുബന്ധ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യണം.
ചെറിയ ശമ്പളത്തിന് ഒരു കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്ന ഇയാളെ കഴിഞ്ഞ ദിവസമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നാട്ടില്‍ ഭാര്യയും രണ്ടുമക്കളും ഉണ്ട്. ഇയാളെ നാട്ടില്‍ അയക്കുവാനും അവിടെ തുടര്‍ ചികിത്സ നടത്താനും കനിവുള്ളവര്‍ സഹായിക്കണമെന്ന് ഒഐസിസി അഭ്യര്‍ഥിക്കുന്നത്. ഒഐസിസി ദേശീയ കമ്മിറ്റി പ്രസിഡന്റ് രാജു കല്ലുംപുറം, ജനറല്‍ സെക്രട്ടറി വി.കെ. സെയ്താലി എന്നിവര്‍ ഇദ്ദേഹത്തെ സഹായിക്കുന്നതിന് രംഗത്തുണ്ട്.
വിവരങ്ങള്‍ക്ക്: 33835323 (അഷ്‌റഫ്).