Image

കേന്ദ്രമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് 24 മുതല്‍സൗദിയില്‍

Published on 17 May, 2013
കേന്ദ്രമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് 24 മുതല്‍സൗദിയില്‍
റിയാദ് : നിതാഖാത് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് ഈമാസം 24 മുതല്‍ 27 വരെ സൗദി അറേബ്യ സന്ദര്‍ശിക്കുന്നു.

അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സൗദി സന്ദര്‍ശിക്കുന്നത്. 2008 ല്‍ വിദേശകാര്യ മന്ത്രിയായിരുന്ന പ്രണബ് മുഖര്‍ജിയാണ് അവസാനമായി സൗദി സന്ദര്‍ശിച്ചത്. 2010ല്‍ പ്രധാനമന്ത്രിയും കഴിഞ്ഞ വര്‍ഷം പ്രതിരേധ മന്ത്രി എ.കെ. ആന്റണിയും സൗദി സന്ദര്‍ശിച്ചിരുന്നു.

സൗദി വിദേശകാര്യ മന്ത്രി സഊദ് അല്‍ ഫൈസലുമായി ഖുര്‍ഷിദ് ചര്‍ച്ച നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം ശക്തമാക്കലും ഇന്ത്യന്‍ പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങളുമാണ് പ്രധാന ചര്‍ച്ചാ വിഷയങ്ങളെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. പ്രവാസി കാര്യ മന്ത്രി വയലാര്‍ രവിയുടേയും വിദേശകാര്യ മന്ത്രി ഇ. അഹമ്മദിന്റേയും സൗദി സന്ദര്‍ശനത്തിന്റെ തുടര്‍ച്ചയായാണ് സല്‍മാന്‍ ഖുര്‍ഷിദിന്റെ സന്ദര്‍ശനം. പ്രവാസി ഇന്ത്യക്കാരുടെ പ്രശ്‌നങ്ങളില്‍ ഉദാരസമീപനമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്ന് വിദേശ കാര്യ മന്ത്രാലയം വ്യക്തമാക്കി. നാലുദിവസം നീണ്ടുനില്‍ക്കുന്ന സല്‍മാന്‍ ഖുര്‍ഷിദിന്റെ സന്ദര്‍ശനത്തില്‍ പ്രവാസിസമൂഹത്തിന് വളരെ പ്രതീക്ഷയാണുള്ളത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക