Image

ബോധവല്‍ക്കരണത്തിന് വിവിധ ഭാഷകളില്‍ ലഘുലേഖകള്‍

Published on 17 May, 2013
ബോധവല്‍ക്കരണത്തിന് വിവിധ ഭാഷകളില്‍ ലഘുലേഖകള്‍
റിയാദ് : തൊഴിലും താമസവും നിയമാനുസൃതമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ പ്രവാസികളെ ബോധവല്‍ക്കരിക്കുന്നതിനായി എംബസി വിവിധ ഭാഷകളിലുള്ള ലഘുലേഖകള്‍ പുറത്തിറക്കുന്നതായി ഡിസിഎം സിബി ജോര്‍ജ് ഗള്‍ഫ് പറഞ്ഞു.

തെലുങ്ക്, തമിഴ്, കന്നഡ, ഉറുദു, മറാത്തി, ഗുജറാത്തി ഭാഷകളിലുള്ള ലഘുലേഖകളാണ് പുറത്തിറക്കുന്നത്. സൗദി തൊഴില്‍ മന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തിറക്കിയ പദവി ശരിയാക്കാനുള്ള ഇളവിന്റെ പരിഭാഷയും വിവിധ ഭാഷകളില്‍ അച്ചടിച്ച് പ്രവാസികള്‍ക്കിടയിലെത്തിക്കും.

സൗദി അധികൃതര്‍ ഇന്ത്യന്‍ എംബസിയില്‍ ഏല്‍പ്പിച്ച പാസ്‌പോര്‍ട്ട് വാങ്ങുന്നതിന് കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി പേരാണ് ഇന്ത്യന്‍ എംബസിയില്‍ എത്തിയത്. ഇതില്‍ അധികപേരും ഇസിക്ക് അപേക്ഷകൊടുത്ത് കാത്തു നില്‍ക്കുന്നവരാണ്. ഇന്നലെ വരെ 2000 പാസ്‌പോര്‍ട്ടുകള്‍ തിരിച്ചു നല്‍കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക