Image

സമാജം പാചക മത്സരം ഏറെ ശ്രദ്ധേയമായി

Published on 16 May, 2013
സമാജം പാചക മത്സരം ഏറെ ശ്രദ്ധേയമായി
അബുദാബി: അബുദാബി മലയാളി സമാജം വനിതാ വിഭാഗം ഒരുക്കിയ തത്സമയ പാചക മത്സരം മത്സരാര്‍ഥികളുടെ എണ്ണം കൊണ്ടും നിറഞ്ഞ സദസിനാലും ഏറെ ശ്രദ്ധേയമായി. 

വെജിറ്റേറിയന്‍, നോണ്‍ വെജിറ്റേറിയന്‍ വിഭാഗത്തില്‍ സ്ത്രീകളും പുരുഷന്മാരുമടക്കം ഒട്ടേറെപേര്‍ പങ്കെടുത്തു. അബുദാബിയിലെ പ്രശസ്തമായ ഹോട്ടലുകളിലെ പാചക വിധക്തരാണ് വിധികര്‍ത്താക്കളായെത്തിയത്. വനിതാ കണ്‍വീനര്‍ ജീബ എം. സാഹിബിന്റെ നേതൃത്വത്തിലാണ് മത്സരങ്ങള്‍ നടന്നത്. നോണ് വെജിറ്റേറിയന്‍ വിഭാഗത്തില്‍ ഷഹന മുജീബ് ഒന്നാം സ്ഥാനവും ഷാനവാസ്, രാജി സുനില എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. വെജിറ്റേറിയന്‍ വിഭാഗത്തില്‍ സയിദാ മെഹബൂബ് ഒന്നാം സ്ഥാനം നേടി. രണ്ടാം സ്ഥാനം നൗഷിദാ ഫൈസലും മൂന്നാം സ്ഥാനം സിന്ധു ലാലിയും നേടി. വിജയികളെ പ്രഖ്യാപിക്കുന്ന ചടങ്ങില്‍ സമാജം സെക്രട്ടറി സതീഷ് കുമാര്‍, ട്രഷറര്‍ അബൂബക്കര്‍, മേലേതില്‍, ജോയിന്റ് സെക്രട്ടറി സുരേഷ് പയ്യന്നൂര്‍, മാനേജിംഗ് കമ്മറ്റി അംഗങ്ങളായ സക്കീര്‍ ഹുസൈന്‍ കെ.കെ., അനീഷ് ഭാസി, എന്നിവര്‍ സംബന്ധിച്ചു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക