ജിദ്ദ: മേയ് 10 മുതല്‍ 30 വരെ തനിമ ജിദ്ദ സൗത്ത് സോണ്‍ സാന്ത്വനമേകാന്‍ കൈകോര്‍ക്കുക എന്ന പേരില്‍ നടത്തുന്ന കാമ്പയിനോടനുബന്ധിച്ച് കെ.ആര്. ഡബ്ല്യു ഹെല്പ് ഡെസ്ക് പ്രവര്‍ത്തനമാരംഭിച്ചു.
ഷറഫിയ ഹൗസില്‍ നടന്ന ചടങ്ങില്‍ ഗള്‍ഫ് മാധ്യമം എക്സിക്യുടീവ് എഡിറ്റര്‍ നിസാമുദ്ദീന്‍ ഹെല്പ് ഡെസ്ക് ഉദ്ഘാടനം ചെയ്തു. മൂസക്കുട്ടി വെട്ടിക്കാട്ടിരി അധ്യക്ഷത വഹിച്ചു. അബ്ദുള്‍ അസീസ് മുഖ്യപ്രഭാഷണം നടത്തി. മുഹമ്മദ് കുട്ടി വള്ളിക്കുന്ന് സ്വാഗതം പറഞ്ഞു. മൂസ ഖിറാഅത്ത് നടത്തി.
സൗദിയിലെ പുതിയ നിയമങ്ങള്‍ കാരണം പ്രശ്നങ്ങള്‍ നേരിടുന്നവര്‍ക്ക് തങ്ങളുടെ സംശയ നിവാരണത്തിനും മറ്റുമായി രാത്രി 7 മുതല്‍ 10 വരെ ഷറഫിയ അല്‍ റയാന് പോളിക്ലിനിക്കിന് പിറകുവശത്തുള്ള ഷറഫിയ ഹൗസില്‍ പ്രവര്‍ത്തിക്കുന്ന ഹെല്പ് ഡെസ്കില്‍ നേരിട്ടെത്തിയോ 6317175, 0536729934 എന്നീ നമ്പറുകളില്‍ വിളിച്ചോ ബന്ധപ്പെടാവുന്നതാണ്.
റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍