Image

സബ്‌വെ യാത്രക്കാരനെ ക്രൂരമായി ആക്രമിച്ച കേസിൽ 12കാരന്റെ മേൽ വധശ്രമ കുറ്റം (പിപിഎം)

Published on 29 November, 2026
സബ്‌വെ യാത്രക്കാരനെ ക്രൂരമായി ആക്രമിച്ച കേസിൽ 12കാരന്റെ മേൽ വധശ്രമ കുറ്റം (പിപിഎം)

ന്യൂ യോർക്ക്  സബ്‌വെ  ട്രെയ്നിൽ വച്ചു 42 വയസുള്ള യാത്രക്കാരനെ ക്രൂരമായി ആക്രമിച്ച 12 വയസുകാരൻ വധശ്രമ കേസിൽ പ്രതിയായി. പ്രതിയോടും കൂട്ടുകാരനോടും അമിതശബ്ദം കുറയ്ക്കാൻ ആവശ്യപ്പെട്ടതു മാത്രമാണ് ആക്രമണത്തിനു പ്രകോപനമായതെന്നു പോലീസ് പറയുന്നു.

വെള്ളിയാഴ്ച്ച പുലർച്ചെ 12:45നു കോണി ഐലൻഡിൽ വച്ചാണ് പ്രതിയെ പിടിച്ചത്. ബറ പാർക്കിൽ ഫോർട്ട് ഹാമിൽട്ടൺ പാർക്ക്വെ സ്റ്റേഷനു സമീപത്തു വച്ചായിരുന്നു ബുധനാഴ്ച്ച രാത്രി 9:20നു ആക്രമണം ഉണ്ടായതെന്നു 'ന്യൂ യോർക്ക് പോസ്റ്റ്' പറഞ്ഞു.

അമിതമായ ശബ്ദം നിയന്ത്രിക്കാൻ യാത്രക്കാരൻ ആവശ്യപ്പെട്ടപ്പോൾ കുട്ടികൾ ക്ഷുഭിതരായി നടത്തിയ ആക്രമണത്തിൽ അദ്ദേഹത്തിനു കാര്യമായ പരുക്കേറ്റു. ട്രെയിനിന്റെ ഡോർ തുറക്കുന്ന സമയത്തു തുടങ്ങിയ ആക്രമണം പിന്നീട് പ്ലാറ്റ്ഫോമിലും തുടർന്നു.

യാത്രക്കാരന്റെ മുഖത്തും ശരീരത്തിലും കുട്ടികൾ ആവർത്തിച്ചു മർദിച്ചതായി പോലീസ് പറയുന്നു. പിന്നീട് തല പിടിച്ചു ചുമരിൽ ഇടിച്ചു. മുഖത്തു ആഴത്തിലുളള മുറിവുകളോടെ രക്തം വാർന്നൊഴുകുന്ന നിലയിൽ മൈമോണൈഡ്സ് മെഡിക്കൽ സെന്ററിൽ എത്തിച്ച അദ്ദേഹത്തിന്റെ നില പിന്നീട് മെച്ചപ്പെട്ടു.

പ്രതിയുടെ കൂട്ടാളിയെ കണ്ടു കിട്ടിയിട്ടില്ല.

NYPD arrests boy of 12 for brutal attack on subway passenger

 

 

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക