Image

മുഖ്യമന്ത്രിയുടെ പ്രസംഗം വളച്ചൊടിച്ച് പ്രചരിപ്പിച്ചു; എം.വി. ഗോവിന്ദനും കെ.കെ. രാഗേഷിനുമെതിരെ പൊലീസിൽ പരാതി

Published on 28 November, 2026
മുഖ്യമന്ത്രിയുടെ പ്രസംഗം വളച്ചൊടിച്ച് പ്രചരിപ്പിച്ചു; എം.വി. ഗോവിന്ദനും കെ.കെ. രാഗേഷിനുമെതിരെ പൊലീസിൽ പരാതി

കണ്ണൂർ: മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രസംഗം വ്യാജമായി പ്രചരിപ്പിച്ചെന്നാരോപിച്ച് എം.വി. ഗോവിന്ദനും കെ.കെ. രാഗേഷിനുമെതിരെ പൊലീസിൽ പരാതി. കെ.എസ്.യു. സംസ്ഥാന വൈസ് പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസാണ് കണ്ണൂർ റേഞ്ച് ഡി.ഐ.ജിക്ക് പരാതി നൽകിയത്. നവംബർ 20-ന് കണ്ണൂരിൽ നടന്ന യൂത്ത് കോൺഗ്രസ് പൊതുയോഗത്തിൽ മുഖ്യമന്ത്രി ‘ചോരയ്ക്ക് ചോര’ എന്ന് പ്രസംഗിച്ചതായി വ്യാജ പ്രചാരണം നടത്തി കുറ്റകൃത്യം ചെയ്തെന്നാണ് പരാതിയിലെ പ്രധാന ആരോപണം.

യു.ഡി.എഫ്. പ്രവർത്തകർ നേരിട്ട അതിക്രമങ്ങൾക്ക് നിയമപരമായ നടപടികളിലൂടെ മറുപടി നൽകുമെന്നാണ് മുഖ്യമന്ത്രി പ്രസംഗിച്ചതെന്നും, ‘ചോരയ്ക്ക് ചോര’ എന്ന പ്രയോഗം അദ്ദേഹം നടത്തിയിട്ടില്ലെന്നും പരാതിയിൽ വ്യക്തമാക്കുന്നു. പൊതുസമൂഹത്തിൽ സ്പർദ്ധയും തെറ്റിദ്ധാരണയും വളർത്തുന്ന രീതിയിൽ പ്രസ്താവനകൾ നടത്തിയ എം.വി. ഗോവിന്ദൻ, കെ.കെ. രാഗേഷ് എന്നിവർക്കെതിരെയും, വ്യാജ പോസ്റ്റുകളും വീഡിയോകളും പ്രചരിപ്പിക്കുന്ന സൈബർ ഹാൻഡിലുകൾക്കെതിരെയും ഭാരതീയ ന്യായ സംഹിത സെക്ഷൻ 353, 356, ഐ.ടി. ആക്ട് എന്നിവ പ്രകാരം കേസെടുക്കണമെന്നാണ് ആവശ്യം. 

യഥാർത്ഥ പ്രസംഗത്തിന്റെ വീഡിയോ, മാധ്യമ വാർത്തകൾ, ഫേസ്ബുക്ക് പോസ്റ്റുകളുടെ സ്ക്രീൻഷോട്ടുകൾ എന്നിവ തെളിവായി പരാതിക്കൊപ്പം സമർപ്പിച്ചിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക