
കൊച്ചി: ബലാത്സംഗക്കേസിൽ സംവിധായകൻ ലിജു കൃഷ്ണയെ വെറുതേ വിട്ട് എറണാകുളം ജില്ലാ അഡീഷണൽ സെഷൻസ് കോടതി. കലാകാരൻ എന്ന നിലയിൽ നഷ്ടപ്പെട്ടത് വർഷങ്ങളാണെന്നും നീതി ലഭിച്ചതിൽ സന്തോഷമുണ്ടെന്നും ലിജു പ്രതികരിച്ചു. ഇത്തരമൊരു കള്ളക്കേസിനു പിന്നിൽ സംവിധായക ഗീതു മോഹൻദാസിന്‍റെ ഈഗോ ആണെന്നും ലിജു ആരോപിച്ചു. കൊച്ചി സ്വദേശിനിയുടെ പരാതിയിലാണ് 2022ൽ ലിജുവിനെതിരേ കേസെടുത്തിരുന്നത്. 2020ൽ കാക്കനാട് ഫ്ലാറ്റിലും ഹോട്ടലുകളിലും വച്ച് പീഡിപ്പിച്ചു എന്നായിരുന്നു പരാതി.
ഇതേ തുടർന്ന് കണ്ണൂരിലെ സിനിമാ ലൊക്കേഷനിൽ നിന്നാണ് ലിജുവിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. നിവിൻ പോളിയെ നായകനാക്കി ലിജു തിരക്കഥയും സംവിധാനവും നിർവഹിച്ച പടവെട്ട് സിനിമയുടെ ഷൂട്ടിങ്ങിനിടെയായിരുന്നു അറസ്റ്റ്. ലിജു സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമായിരുന്നു പടവെട്ട്. ആരോപണങ്ങൾ തെളിയിക്കാൻ സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി വെറുതേ വിട്ടത്. കഴിഞ്ഞ അഞ്ചു വർഷങ്ങൾ താനും കുടുംബവും നിരവധി ബുദ്ധിമുട്ടിലൂടെയാണ് കടന്നുപോയതെന്നും മാതാപിതാക്കൾ വളരെയേറ് വിഷമിച്ചിരുന്നുവെന്നും തനിക്ക് ജോലി ചെയ്യാൻ സാധിച്ചിരുന്നില്ലെന്നും ലിജു പറഞ്ഞു.
കലാകാരൻ എന്ന നിലയിൽ നഷ്ടപ്പെട്ടത് വർഷങ്ങളാണെന്നും നീതി ലഭിച്ചതിൽ സന്തോഷമുണ്ടെന്നും ലിജു പ്രതികരിച്ചു.
പടവെട്ട് സിനിമയുടെ തുടക്കത്തിൽ ഗീതു മോഹൻദാസുമായി ചില വിഷയങ്ങളിൽ അഭിപ്രായ ഭിന്നത ഉണ്ടായിരുന്നു. അതു പിന്നീട് തർക്കമായി മാറി. അതിൽ നിന്നുണ്ടായ ഈഗോയുടെ പുറത്താണ് ഇത്തരമൊരു കള്ളക്കേസ് ചമച്ചതെന്നും കേസിൽ ഗീതുവിന്‍റെ ഇടപെടൽ കോടതിക്കു മനസിലായെന്നും ലിജു മാധ്യമങ്ങളോട് പറഞ്ഞു. താൻ അറസ്റ്റിലായതിനു പിന്നാലെ പടവെട്ട് സിനിമയുടെ റിലീസ് തടയണമെന്നും തന്‍റെ പേര് അതിൽ നിന്ന് നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് നിരവധിസംഘടനകൾക്ക് ഫോൺകോളുകളും ഇമെയിലുകളും പോയി.
ഡബ്ല്യു സിസി എന്ന സംഘടനയുടെ ഭാഗമായി നിന്നു കൊണ്ട് അതിനെ ദുരുപയോഗം ചെയ്യുകയായിരുന്നു ഗീതുവെന്നും ലിജു ആരോപിച്ചു. യഥാർഥത്തിൽ ഇരകളാക്കപ്പെടുന്ന പെൺകുട്ടികളുടെ പോരാട്ടത്തിന് ഇത്തരം കേസുകൾ വിലങ്ങുതടിയായി മാറുമെന്ന സാഹചര്യം നില നിൽക്കുന്നതിനാൽ ആണ് തുറന്നു പറച്ചിൽ നടത്തുന്നതെന്നും ലിജു വ്യക്തമാക്കി.
കൊച്ചി സ്വദേശിനിയുടെ പരാതിയിലാണ് 2022ൽ ലിജുവിനെതിരേ കേസെടുത്തിരുന്നത്. ആരോപണങ്ങൾ തെളിയിക്കാൻ സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി വെറുതേ വിട്ടത്.