
ബെംഗളൂരു: കർണാടകയിൽ മാണ്ഡ്യയ്ക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. കോഴിക്കോട് മാങ്കാവ് സ്വദേശികളായ കെ. ബാസൽ മുഹമ്മദലി, ലിഫായിൻ മുഹമ്മദ് എന്നിവരാണ് മരിച്ചത്.
ബെംഗഗളൂരു – മൈസൂരു എക്സ്പ്രസ് വേയിലായിരുന്നു അപകടം. ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് മടങ്ങുകയായിരുന്ന ജീപ്പ്, നിർത്തിയിട്ടിരുന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. പാതയിൽ ലോറി പെട്ടെന്ന് നിർത്തിയതിനെത്തുടർന്ന് തൊട്ടുപിന്നാലെ എത്തിയ വാഹനം ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ജീപ്പിലുണ്ടായിരുന്ന രണ്ടുപേർ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. കൂടെയുണ്ടായിരുന്ന മറ്റൊരാളുടെ നില ഗുരുതരമാണ്.