
ഡൽഹി;മണ്ഡല പുനർനിർണയ ബില്ലിനെ പിന്തുണയ്ക്കാൻ തീരുമാനിച്ച് ഡി എം കെ. പാർട്ടിയുടെ നിലപാട് മാറ്റം കേന്ദ്ര സർക്കാരിന് വലിയ നേട്ടമായി. 2025 മാർച്ചിൽ 25 വർഷത്തേക്ക് മണ്ഡല പുനർനിർണയം വേണ്ടെന്ന് ആവശ്യപ്പെട്ടിരുന്ന ഡി എം കെയാണ് ഇപ്പോൾ ബില്ലിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. തമിഴ്‌നാടിൻ്റെ താൽപ്പര്യം സംരക്ഷിക്കുമെന്നും പ്രാതിനിധ്യത്തിന് കുറവുണ്ടാകില്ലെന്നും സ്റ്റാലിൻ വ്യക്തമാക്കി.
ബില്ലിനെ പിന്തുണയ്ക്കാൻ ഡിഎംകെ തീരുമാനിച്ചതായും 50 ശതമാനം വർദ്ധനവ് അംഗീകരിക്കുന്നുവെന്നും പാർട്ടി നേതാന് എ. രാജ എംപി വ്യക്തമാക്കി. 7.18 ശതമാനം സീറ്റിൻ്റെ അനുപാതം നിലനിർത്തണമെന്നും മണ്ഡല പുനർനിർണ്ണയം ന്യായമായി വേണമെന്നും ഡിഎംകെ ആവശ്യപ്പെട്ടിരുന്നു. 50 ശതമാനം സീറ്റ് വർദ്ധിക്കുമ്പോൾ 7.21 ശതമാനം വർദ്ധനവുണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ആറുമാസമായി നടന്ന ചർച്ചകളാണ് നിലപാട് മാറ്റത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്.