
ഒട്ടാവ: ക്യുബെക്കിലെ പൊതുമേഖലാ ജീവനക്കാര്‍ക്ക് മതചിഹ്നങ്ങള്‍ ധരിക്കുന്നതിന് ഏര്‍പ്പെടുത്തിയ നിരോധനം (ബില്‍ 21) കനേഡിയന്‍ സുപ്രീം കോടതി ശരിവെച്ചു. പൊതുവിദ്യാലയങ്ങളിലെ അധ്യാപകര്‍, പോലീസ് ഉദ്യോഗസ്ഥര്‍, സര്‍ക്കാര്‍ അഭിഭാഷകര്‍ എന്നിവര്‍ക്ക് ജോലിസമയത്ത് ഹിജാബ്, തലപ്പാവ്, കുരിശ് തുടങ്ങിയ മതചിഹ്നങ്ങള്‍ ധരിക്കുന്നതിനുള്ള വിലക്ക് തുടരും.
ഭരണഘടനയിലെ 'നോട്ട്വിത്ത്സ്റ്റാന്‍ഡിംഗ് ക്ലോസ്' (Section 33) ഉപയോഗിച്ച് ചില മൗലികാവകാശങ്ങളെ മറികടക്കാന്‍ പ്രവിശ്യാ സര്‍ക്കാരുകള്‍ക്ക് അധികാരമുണ്ടെന്ന് ഏഴംഗ ബെഞ്ചിലെ ആറ് ജഡ്ജിമാരും വ്യക്തമാക്കി.
അതേസമയം, തിരഞ്ഞെടുക്കപ്പെട്ട നിയമസഭാംഗങ്ങള്‍ മുഖം മറയ്ക്കാതെ സഭയില്‍ ഹാജരാകണമെന്ന ക്യുബെക്ക് സര്‍ക്കാരിന്റെ നിബന്ധന കോടതി ഏകകണ്ഠമായി റദ്ദാക്കി. ഇത് ജനാധിപത്യ അവകാശങ്ങളുടെ ലംഘനമാണെന്ന് കോടതി നിരീക്ഷിച്ചു.