
ന്യൂ യോർക്ക് സ്റ്റേറ്റ് സെനറ്റിലെ മജോറിറ്റി ലീഡർ ആൻഡ്രിയ സ്റ്റുവർട്ട്-കസിൻസ് (76) അന്തരിച്ചു. വെസ്റ്റ്ചെസ്റ്റർ കൗണ്ടി സ്വദേശി ആയിരുന്ന അവരുടെ നിര്യാണം കൗണ്ടി എക്സിക്യൂട്ടീവ് കെൻ ജെങ്കിൻസ് ആണ് അറിയിച്ചത്.
മാർഗദർശി ആയിരുന്നു സ്റ്റുവർട്ട്-കസിൻസ് എന്നു ജെങ്കിൻസ് ചൂണ്ടിക്കാട്ടി. കൗണ്ടി നേതൃത്വത്തിൽ നിന്നു സംസ്ഥാന നേതൃത്വത്തിലേക്ക് ഉയർന്ന അവരുടെ ദീർഘമായ ജനസേവനം അതുല്യമാണ്.
സ്റ്റുവർട്ട്-കസിൻസിന്റെ മരണവാർത്ത തന്റെ ഹൃദയം തകർത്തെന്നു ന്യൂ യോർക്ക് ഗവർണർ കാത്തി ഹോക്കൽ പറഞ്ഞു. " സ്റ്റുവർട്ട്-കസിൻസ് എന്റെ പ്രിയ സുഹൃത്തായിരുന്നു. 2019ൽ അവരെ മജോറിറ്റി ലീഡറായി പരിചയപ്പെടുത്താൻ ലഭിച്ച അവസരം ഞാൻ ഒരിക്കലും മറക്കില്ല. ആൻഡ്രിയ അന്നു ചരിത്രം സൃഷ്ടിച്ചു."
യോങ്കേഴ്സിലെ അപ്പാർട്മെന്റിൽ വെള്ളിയാഴ ഉച്ചതിരിഞ്ഞാണ് സ്റ്റുവർട്ട്-കസിന്സിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഫോണിൽ കിട്ടാതെ വന്നപ്പോൾ അവരുടെ മകൾ യോങ്കേഴ്സ് പോലിസിനെ വിളിക്കുകയായിരുന്നു.
മരണകാരണം വ്യക്തമല്ലെങ്കിലും അസാധാരണ സാഹചര്യമൊന്നും കണ്ടെത്തിയില്ലെന്നു പോലീസ് അറിയിച്ചതായി 'ന്യൂ യോർക്ക് പോസ്റ്റ്' പറഞ്ഞു.
2019ൽ സംസ്ഥാന സെനറ്റിലെ ഏറ്റവും ഉയർന്ന പദവിയിൽ എത്തുന്ന ആദ്യ വനിതയായ സ്റ്റുവർട്ട്-കസിന്സിനു മഹത്തായ ജനസേവനത്തിന്റെ ചരിത്രമുണ്ട്. രണ്ടു പതിറ്റാണ്ടു സ്റ്റേറ്റ് സെനറ്റർ ആയിരുന്നു അവർ.
New York State Senate majority leader Andrea Stewart-Cousins passes away