Image

ഇന്ത്യ സഖ്യത്തിന് വൻ തിരിച്ചടി; മണ്ഡല പുനര്‍ നിര്‍ണയ ബില്ലിനെ പിന്തുണയ്ക്കാൻ എൻസിപി

Published on 27 November, 2026
ഇന്ത്യ സഖ്യത്തിന് വൻ തിരിച്ചടി; മണ്ഡല പുനര്‍ നിര്‍ണയ ബില്ലിനെ പിന്തുണയ്ക്കാൻ എൻസിപി

മുംബൈ: ഇന്ത്യ സഖ്യത്തിന് തിരിച്ചടിയായി മണ്ഡല പുനര്‍നിര്‍ണയ ബില്ലില്‍ എന്‍സിപി നീക്കം. പാര്‍ലമെന്റില്‍ മണ്ഡല പുനര്‍ നിര്‍ണയ ബില്ലിനെ എന്‍സിപി പിന്തുണച്ചേക്കുമെന്നുളള സൂചനയാണ് പാര്‍ട്ടി നേതാക്കള്‍ നല്‍കുന്നത്. ശരദ് പവാറിന്റെ മകളും എംപിയുമായ സുപ്രിയ സുലെ നേരത്തെ വ്യക്തമാക്കിയിരുന്നത് ഡ്രാഫ്റ്റ് ബില്‍ പരിശോധിച്ചതിന് ശേഷം എന്ത് ചെയ്യണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കും എന്നായിരുന്നു.

എന്നാല്‍ എന്‍സിപി ബില്ലിനെ പിന്തുണയ്ക്കുമെന്നുളള സൂചനയാണ് പാര്‍ട്ടി എംഎല്‍എയായ ജിതേന്ദ്ര ഔഹാദ് പങ്കുവെയ്ക്കുന്നത്. പാര്‍ട്ടി അധ്യക്ഷന്‍ ശരദ് പവാറുമായുളള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ജിതേന്ദ്ര ഈ സൂചന നല്‍കുന്നത്. മണ്ഡലപുനര്‍നിര്‍ണയം അനിവാര്യമാണെന്ന് ശരദ് പവാര്‍ സ്വകാര്യ കൂടിക്കാഴ്ചയില്‍ പറഞ്ഞതായും ജിതേന്ദ്ര ഔഹാദ് വ്യക്തമാക്കുന്നു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക