
തിരുവനന്തപുരം: പതിനാറാം കേരളം നിയമസഭയുടെ മൂന്നാം സമ്മേളനം നവംബർ 30 മുതൽ ഡിസംബർ 10 വരെ ചേരും. ഒൻപത് ദിവസമാണ് സഭ ചേരുന്നത്. എട്ടു ദിവസം നിയമ നിർമാണത്തിനും ഒരു ദിവസം അനൗദ്യോഗികാംഗങ്ങളുടെ കാര്യത്തിനും വിനിയോഗിക്കും. നിയമസഭ മീഡിയാ റൂമിൽ നടന്ന വാർത്താ സമ്മേളനത്തിൽ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണനാണ് നിയമസഭയുടെ മൂന്നാം സമ്മേളനത്തിൻ്റെ തീയതി പങ്കുവച്ചത്.
ദ കേരള ടോഡി വർക്കേഴ്സ് വെൽഫെയർ ഫണ്ട് (അമെൻഡ്‌മെന്റ്), 2026ലെ കേരള സ്വകാര്യ സർവകലാശാലകൾ (സ്ഥാപനവും നിയന്ത്രണവും) കേരള നോളജ് വാലി (സൗകര്യം ഒരുക്കലും വികസനവും), 2026ലെ കേരള സിദ്ധാർഥൻ റാംഗിംഗ് നിരോധനവും വിദ്യാർഥി ക്ഷേമവും 2026- ലെ കേരള കായിക താരങ്ങളുടെ ക്ഷേമവും കായികവികസനവും ഭരണനിർവഹണവും ഉൾപ്പെടെ ഒൻപത് ബില്ലുകൾ പരിഗണിക്കും.