Image

തൃശൂരില്‍ ദമ്പതികള്‍ വീടിനുള്ളില്‍ വെട്ടേറ്റ് മരിച്ച നിലയില്‍

Published on 27 November, 2026
തൃശൂരില്‍ ദമ്പതികള്‍ വീടിനുള്ളില്‍ വെട്ടേറ്റ് മരിച്ച നിലയില്‍

തൃശൂര്‍; തൃശൂര്‍ പെരിങ്ങോട്ടുകര കിഴുപ്പിള്ളിക്കരയില്‍ ദമ്പതികള്‍ വീടിനുള്ളില്‍ വെട്ടേറ്റ് മരിച്ച നിലയില്‍. കാട്ടുതിണ്ടിയില്‍ സന്തോഷ്, ഭാര്യ ഷിനി എന്നിവരെയാണ് മരിച്ചത്. വീടിന്റെ അടുക്കളയിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത് 

സന്തോഷിന്റെ കൈയില്‍ അരിവാള്‍ ഉണ്ടായിരുന്നതിനാല്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കിയതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. തൃശൂരില്‍ ലക്ഷ്മി ഇലക്ട്രോണിക്‌സ് എന്ന സ്ഥാപനം നടത്തിവരികയാണ് സന്തോഷ്. സംഭവത്തില്‍ അന്തിക്കാട് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക