Image

സിപിഎം പിന്തുടരുന്നത് സമാധാനത്തിന്റെ പാത;കൊലപാതക രാഷ്ട്രീയം പാര്‍ട്ടി നയമല്ലെന്ന് എം.വി.ഗോവിന്ദന്‍

Published on 27 November, 2026
 സിപിഎം പിന്തുടരുന്നത് സമാധാനത്തിന്റെ പാത;കൊലപാതക രാഷ്ട്രീയം പാര്‍ട്ടി നയമല്ലെന്ന് എം.വി.ഗോവിന്ദന്‍

തിരുവനന്തപുരം: ടി.ഐ മധുസൂദനന്റെ കൊലവിളി പ്രസംഗത്തെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. കൊലപാതക രാഷ്ട്രീയത്തെയോ അതിന്റെ ഭാഗമായുള്ള പ്രകോപനപരമായ പ്രസംഗങ്ങളെയോ സിപിഎം അംഗീകരിക്കില്ലെന്ന് അദ്ദേഹം പ്രതികരിച്ചു.

ചോരയ്ക്ക് ചോര' എന്ന് പരസ്യമായി പ്രസംഗിച്ച മുഖ്യമന്ത്രിക്കെതിരെയാണ് ആദ്യം കേസെടുക്കേണ്ടത്. മുഖ്യമന്ത്രിയുടേത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും.വി. ഗോവിന്ദന്‍ കുറ്റപ്പെടുത്തി.

മുഖ്യമന്ത്രി കോണ്‍ഗ്രസല്ല, കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. 'ചോരയ്ക്ക് ചോര' എന്ന് പറയുമ്പോള്‍ ഒന്നിനെയും വിടാന്‍ പോകുന്നില്ല എന്നാണ് അര്‍ഥമാക്കുന്നത്. പരസ്യമായി ഇത്തരമൊരു പ്രസ്താവന നടത്തിയ മുഖ്യമന്ത്രിക്കെതിരെ എന്തുകൊണ്ടാണ് കേസെടുക്കാത്തത് മുഖ്യമന്ത്രിക്കെതിരെ മാധ്യമങ്ങള്‍ക്ക് പോലും വികാരമില്ലെന്നും ഗോവിന്ദന്‍ വിമര്‍ശിച്ചു.

കൊലപാതക രാഷ്ട്രീയത്തെ സംബന്ധിച്ചിടത്തോളം പാര്‍ട്ടിക്ക് കൃത്യമായ നിലപാടുണ്ട്. കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കാന്‍ മുന്‍കൈയെടുക്കുന്ന പാര്‍ട്ടി എന്ന നിലയില്‍ സിപിഎം തങ്ങളുടെ നിലപാട് നേരത്തെ തന്നെ പരസ്യമായി വ്യക്തമാക്കിയതാണ്. കൊലപാതകത്തിന് പകരം കൊലപാതകം എന്ന രീതി ഉപേക്ഷിക്കുമെന്ന് പ്രഖ്യാപിച്ച് മുന്നോട്ടുപോയ ആ നിലപാടിനൊപ്പമാണ് പാര്‍ട്ടി.

സിപിഎം പിന്തുടരുന്നത് സമാധാനത്തിന്റെ പാതയാണ്. ഏതെങ്കിലും തരത്തിലുള്ള കൊലപാതക രാഷ്ട്രീയത്തെയോ അതിന് അര്‍ഥം വരുന്ന പദപ്രയോഗങ്ങളെയോ പാര്‍ട്ടി അനുകൂലിക്കുന്നില്ലെന്നും ഗോവിന്ദന്‍ വ്യക്തമാക്കി.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക