Image

സ്വര്‍ണം അരിക്കാന്‍ ചാലിയറില്‍ ഇറങ്ങിയ യുവാവ് ഒഴുക്കില്‍പ്പെട്ട് മരിച്ചു

Published on 27 November, 2026
 സ്വര്‍ണം അരിക്കാന്‍ ചാലിയറില്‍ ഇറങ്ങിയ യുവാവ് ഒഴുക്കില്‍പ്പെട്ട് മരിച്ചു

എടവണ്ണ: ചാലിയാറില്‍ എടവണ്ണ സീതിഹാജി പാലത്തിനുസമീപം സ്വര്‍ണം അരിക്കാന്‍ ഇറങ്ങിയ യുവാവ് ഒഴുക്കില്‍പ്പെട്ട് മരിച്ചു. വഴിക്കടവ് കുന്നുമ്മല്‍ പൊട്ടി വരിയത്തൊടിക വീട്ടില്‍ വി.എം. അജ്മല്‍ (26) ആണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ 5.30-ഓടെയായിരുന്നു സംഭവം


രണ്ടുമാസമായി എടവണ്ണയില്‍ ജെ.സി.ബി. ഓപ്പറേറ്ററായി ജോലിചെയ്യുന്ന അജ്മല്‍ എടവണ്ണ റേഷന്‍കടയുടെ മുകള്‍ഭാഗത്താണ് താമസിച്ചിരുന്നത്.

സീതിഹാജി പാലത്തിനുസമീപത്തെ കടവില്‍ സുഹൃത്തിനൊപ്പം സ്വര്‍ണം അരിക്കാനിറങ്ങിയതായിരുന്നു. പുഴയ്ക്കുകുറുകേ നീന്തുമ്പോള്‍ ഒഴുക്കില്‍പ്പെട്ട് കാണാതായി. നിലമ്പൂര്‍, തിരുവാലി, മുക്കം അഗ്നിരക്ഷാ യൂണിറ്റുകളും മലപ്പുറത്തുനിന്നുള്ള സ്‌കൂബ സംഘവും സന്നദ്ധപ്രവര്‍ത്തകരും ചേര്‍ന്നുനടത്തിയ തിരച്ചിലില്‍ ഉച്ചയ്ക്ക് ഒന്നോടെയാണ് മൃതദേഹം കണ്ടെത്തിയത്. എടവണ്ണ പോലീസ്, വില്ലേജ് ഓഫീസര്‍, ഏറനാട് ഡെപ്യൂട്ടി തഹസില്‍ദാര്‍, എടവണ്ണ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും തിരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വംനല്‍കി.

നബീലി (ബായി)ന്റെയും ജമീലയുടെയും മകനാണ്. ഭാര്യ: ഫര്‍ഹാന. മകള്‍: ദുആ മെഹറിന്‍. സഹോദരിമാര്‍: അജ്ന, സജ്‌ന. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക