
തൃശ്ശൂര്‍:വടൂക്കരയില്‍ മദ്യലഹരിയില്‍ റെയില്‍വേ ഗേറ്റ് കീപ്പര്‍മാരുടെ അഴിഞ്ഞാട്ടം.ഗേറ്റ് പലതവണ ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്തു. ചോദ്യം ചെയ്തനാട്ടുകാര്‍ക്ക് നേരെ വടിവാള്‍ വീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു.നെടുപുഴ ഗേറ്റിലെ ജീവനക്കാരനായ രാജേഷ്, വടൂക്കര ഗേറ്റിലെ ജീവനക്കാരനായ ബിനു എന്നിവരാണ് സംഭവത്തില്‍ പിടിയിലായത്. വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം.
വടൂക്കര റെയില്‍വേ ഗേറ്റിനോട് ചേര്‍ന്നുള്ള ഷെഡിലിരുന്ന് മദ്യപിച്ച ശേഷമാണ് ഇരുവരും ചേര്‍ന്ന് ഗേറ്റ് ഉയര്‍ത്തിയുംതാഴ്ത്തിയും കൊണ്ടിരുന്നത്.
ഗേറ്റ് പലതവണ ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്യുന്നതുകണ്ട് നാട്ടുകാര്‍ ചോദ്യംചെയ്ത് രംഗത്തെത്തി. ഇതോടെനാട്ടുകാര്‍ക്കുനേരെ ജീവനക്കാര്‍ ആയുധവുമായി പാഞ്ഞടുക്കുകയായിരുന്നു.പരിസരത്തെ പുല്ലും കാടും വെട്ടിമാറ്റാന്‍ റെയില്‍വേ ജീവനക്കാര്‍ ഉപയോഗിക്കുന്ന നീളമുള്ള കത്തിയാണ് (വടിവാള്‍) ഇവര്‍ ആളുകള്‍ക്കുനേരെ വീശിയത്.
വിവരമറിഞ്ഞ് ഉടന്‍തന്നെ സ്ഥലത്തെത്തിയ പോലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തശേഷം ആര്‍.പി.എഫിന് കൈമാറി. സംഭവത്തെത്തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടിട്ടില്ലെന്നത് ആശ്വാസകരമാണ്.