
കോഴിക്കോട്: കോണ്‍ഗ്രസ് ഗ്രൂപ്പ് പോര് തെരുവില്‍ ആളിക്കത്തുമ്പോള്‍ ഷാഫി പറമ്പില്‍ എം.പി.യെ അനുകൂലിച്ച് കോഴിക്കോട് വിവിധിയിടങ്ങളില്‍ ഫ്‌ളക്‌സുള്‍ പ്രത്യക്ഷപ്പെട്ടു. ഡിസിസി ഓഫീസിന് മുന്നിലടക്കമാണ് കഴിഞ്ഞ ദിവസം രാത്രി ഫ്ളക്‌സുകള്‍ കാണപ്പെട്ടത്. ഇത് ശ്രദ്ധയില്‍ പെട്ടതോടെ ഡിസിസി ഓഫീസ് ജീവനക്കാര്‍ വെള്ളിയാഴ്ച്ച രാവിലെ എടുത്തുമാറ്റി.
'പ്രവര്‍ത്തകര്‍ക്ക് കവചമൊരുക്കിയതിന്റെ സമ്മാനമാണ് ഈ ചോര, ആ ചോര സാക്ഷി പ്രവര്‍ത്തകര്‍ കൂടെയുണ്ട്' - എന്നാണ് ഫ്‌ളക്‌സില്‍ എഴുതിയിരിക്കുന്നത്. ഡിസിസി ഓഫീസിന് പുറമെ ക്രിസ്ത്യന്‍ കോളേജ് ജംഗ്ഷനിലും വടകരയിലും ഫ്‌ളക്‌സുകള്‍ ഉയര്‍ന്നിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസിന്റെ പേരിലാണ് ഫ്‌ലക്‌സുകള്‍.
ഒരു വര്‍ഷം മുമ്പ് പേരാമ്പ്രയില്‍ പോലീസുമുണ്ടായ പ്രശ്‌നത്തില്‍ ഷാഫിയുടെ മൂക്കിന് പരിക്കേറ്റ് ചോരയൊലിക്കുന്ന സംഭവം ഉണ്ടായിരുന്നു. അന്നത്തെ ചിത്രം ഉപയോഗിച്ചാണ് ഫ്‌ളക്‌സുകള്‍ അടിച്ചിരിക്കുന്നത്.