Image

ഇന്ത്യൻ അമേരിക്കൻ നേതാക്കളും താങ്ക്സ്ഗിവിംഗ് ആഘോഷത്തിൽ പങ്കു ചേർന്നു (പിപിഎം)

Published on 27 November, 2026
ഇന്ത്യൻ അമേരിക്കൻ നേതാക്കളും താങ്ക്സ്ഗിവിംഗ് ആഘോഷത്തിൽ പങ്കു ചേർന്നു (പിപിഎം)

യുഎസിന്റെ താങ്ക്സ്ഗിവിംഗ് ആഘോഷത്തിൽ ഇന്ത്യൻ അമേരിക്കൻ നേതാക്കളും പങ്കു ചേർന്നു. പലരും ആശംസകൾ അറിയിച്ചപ്പോൾ ആദ്യമായി യുഎസ് കോൺഗ്രസിൽ അംഗമാവുന്ന പിയ ദണ്ഡിയ (ഡെമോക്രാറ്റ്-ഫ്ലോറിഡ) കുടുംബത്തിലെ ആഘോഷത്തിന്റെ ഓർമകളിലേക്കു കടന്നു.

താങ്ക്സ്ഗിവിംഗ് ആഘോഷത്തിനിടെ തീൻ മേശയിൽ ഇന്ത്യൻ വിഭവങ്ങൾ എത്തുന്നത് തനിക്കു ഇഷ്ടമായിരുന്നില്ല എന്നു പിയ ഓർമ്മിക്കുന്നു. എന്നാൽ ഇപ്പോൾ തിരിച്ചറിയുന്നത് അവ അമേരിക്കൻ ജീവിതത്തിന്റെ മൂല്യമാണ് എന്നാണ്.

കാരണം, അമേരിക്കൻ ആഘോഷത്തിലും ഇന്ത്യൻ ഭക്ഷണം വിളമ്പാനുളള സ്വാതന്ത്ര്യം ഈ രാജ്യം നൽകുന്നു.

ആഘോഷത്തിനിടയിലും ഭക്ഷണത്തിനും പാർപ്പിടത്തിനും കഴിയാത്തവരെ ഓർമിക്കണമെന്നു കാലിഫോർണിയയിൽ നിന്നുള്ള കോൺഗ്രസ് അംഗം ആമി ബെറ പറഞ്ഞു. "കാരുണ്യം കാണിക്കണം, രാജ്യമെന്ന നിലയിൽ ഒന്നിച്ചു കൂടണം."

തീരെ ഭക്ഷണത്തിനു വകയില്ലാത്ത കുടുംബങ്ങളെ ഓർമിക്കണമെന്നു ന്യൂ യോർക്ക് മേയർ സോഹ്രാൻ മാംദാനി പറഞ്ഞു. കടന്നു പോയവർ ഒഴിച്ചിട്ട കസേരകൾ ഓർമിക്കണം. ഭക്ഷിക്കാൻ സുരക്ഷിതമായ ഇടമില്ലെന്നു വേദനിക്കുന്ന അയൽക്കാരെ ഓർമിക്കണം. 

കോൺഗ്രസിൽ അംഗമാവാൻ നൽകിയ അവസരത്തിനു റെപ്. റോ ഖന്ന സമൂഹത്തിനു നന്ദി പറഞ്ഞു. സഹായം ആവശ്യമുളളവരെ ഓർമിക്കുക എന്നതായിരുന്നു ഇല്ലിനോയ് റെപ്. രാജാ കൃഷ്ണമൂർത്തിക്കു പറയാനുള്ളത്.

"ഏറെ സന്തോഷവും നല്ല ഭക്ഷണവും സ്വസ്ഥതയും ആശംസിക്കുന്നു" എന്നാണ് വാഷിംഗ്ടൺ റെപ്. പ്രമീള ജയപാൽ പറഞ്ഞത്.

കോൺഗ്രസിൽ നിന്നു പിരിയുന്ന മിഷിഗൺ റെപ്. ശ്രീ തനെദർ ജനങ്ങളെ സേവിക്കാൻ നൽകിയ അവസരത്തിനു കുടുംബത്തോടും മറ്റു പ്രിയപ്പെട്ടവരോടും നന്ദി പറഞ്ഞു.

വിർജീനിയ റെപ്. സുഹാസ് സുബ്രമണ്യം തന്റെ ആശംസയോടൊപ്പം കുടുംബവുമൊത്തുള്ള ചിത്രവും പങ്കിട്ടു. അരിസോണയിൽ നിന്നു കോൺഗ്രസിൽ എത്തുന്ന ഡോക്ടർ അമിഷ് ഷാ പ്രിയപ്പെട്ടവരുമൊത്തു ആഘോഷിക്കാൻ എല്ലാവർക്കും കഴിയട്ടെ എന്നാശംസിച്ചു.  

മെരിലാൻഡ് ലെഫ് ഗവർണർ അരുണ മില്ലർ കുടുംബങ്ങളും അയൽക്കാരും ജനസേവകരും മറ്റുളളവർക്കു നൽകുന്ന സേവനത്തിനു നന്ദി പറഞ്ഞു.

വിർജീനിയ ലെഫ് ഗവർണർ ഗസാല ഹാഷ്മി പറഞ്ഞു: "താങ്ക്സ്ഗിവിംഗ് ഭക്ഷണത്തിനു ഇരിക്കുമ്പോൾ കടന്നു പോയ പ്രിയപ്പെട്ടവരെ ഓർമിക്കുന്ന എല്ലാവർക്കും ഈ ദിവസം നല്ല ഓർമകൾ ഉണ്ടാവട്ടെ."

എഫ് ബി ഐ ഡയറക്‌ടർ കാശ് പട്ടേൽ ബ്യുറോ ജീവനക്കാർക്ക് ആശംസകൾ നേർന്നു.

രണ്ടാം വനിത ഉഷാ വാൻസ്‌ വൈസ് പ്രസിഡന്റ് ജെ ഡി വാൻസിന്റെ സന്ദേശം റീപോസ്റ്റ് ചെയ്തു. ബുധനാഴ്ച്ച ഒഹായോ റൈറ്റ്-പാറ്റേഴ്സൺ എയർ ഫോഴ്സ് ബേസിൽ സൈനികർക്കു ഭക്ഷണം വിളമ്പിയെന്നു വാൻസ്‌ പറഞ്ഞിരുന്നു.  

ഇന്ത്യൻ രക്തമുള്ള മുൻ വൈസ് പ്രസിഡന്റ് കമലാ ഹാരിസ് താങ്ക്സ്ഗിവിംഗിനു ഭർത്താവിന്റെ പ്രിയപ്പെട്ട അണിയൻ ഗൂഗിൾസ് പാചകം ചെയ്യുന്ന വീഡിയോ പങ്കുവച്ചു.

വാഷിംഗ്ടണിലെ ഇന്ത്യൻ എംബസി ആശംസകൾ അറിയിച്ചു.

Indian American leaders share Thanksgiving messages

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക