Image

എന്റെ ഫോണും ചോര്‍ത്തുന്നുണ്ടെന്നറിയാം, അവരെ പറ്റിക്കാന്‍ ഞാന്‍ കാര്യങ്ങള്‍ തെറ്റിച്ചുപറയാറുണ്ടെന്ന് മുഖ്യമന്ത്രി

Published on 27 November, 2026
 എന്റെ ഫോണും ചോര്‍ത്തുന്നുണ്ടെന്നറിയാം, അവരെ പറ്റിക്കാന്‍ ഞാന്‍ കാര്യങ്ങള്‍ തെറ്റിച്ചുപറയാറുണ്ടെന്ന് മുഖ്യമന്ത്രി

 

തിരുവനന്തപുരം: എഐയുടെ കാലത്ത് താന്‍ നിരന്തരം നിരീക്ഷണത്തിലാണെന്നും തന്റെ ഫോണ്‍ ചോര്‍ത്തപ്പെടുന്നുണ്ടെന്നും മുഖ്യമന്ത്രി വി.ഡി.സതീശന്‍ വെളിപ്പെടുത്തി. ഫോണ്‍ ചോര്‍ത്തുന്നവരെ തെറ്റിദ്ധരിപ്പിക്കുന്നതിനായി ഫോണ്‍ സംഭാഷണങ്ങളിലൂടെ പല കാര്യങ്ങളും താന്‍ ബോധപൂര്‍വ്വം തെറ്റായി പറയാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വ്യാപകമായ ഇക്കാലത്ത് നമ്മുടെ തീരുമാനങ്ങളും പ്രവൃത്തികളും നിയന്ത്രിക്കുന്നത് മറ്റു ഘടകങ്ങളാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സൂപ്പര്‍മാര്‍ക്കറ്റില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോകുമ്പോഴും, കാറിലും വീട്ടിലും മുറിയിലുമെല്ലാം പ്രവേശിക്കുമ്പോഴും നാം ആരുടെയെങ്കിലുമൊക്കെ നിരീക്ഷണത്തിലാണുള്ളതെന്നും, താന്‍ നിരീക്ഷിക്കപ്പെടുന്നുണ്ടെന്ന കാര്യത്തില്‍ യാതൊരു രഹസ്യവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രസംഗത്തിനിടെ ജോര്‍ജ്ജ് ഓര്‍വെല്ലിന്റെ പ്രസിദ്ധ കൃതിയായ '1984' നെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. ഭരണകൂടം ജനങ്ങളെ നിരന്തരം നിരീക്ഷിക്കുന്ന പ്രമേയമുള്ള ആ പുസ്തകം കോളേജ് കാലത്ത് വായിച്ചപ്പോള്‍ ഏകദേശം ഒരു മാസത്തോളം താന്‍ കടുത്ത അരക്ഷിതാവസ്ഥയിലും പിരിമുറുക്കത്തിലുമായിരുന്നു. എന്നാല്‍ ഇന്ന് തനിക്ക് അത്തരമൊരു ഭയമില്ലെന്നും താന്‍ നിരീക്ഷണത്തിലാണെന്ന് പൂര്‍ണ്ണബോധ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക