
കണ്ണൂര്‍: വ്യാജ സൗന്ദര്യവര്‍ധക ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തുന്നതിനായി ഡ്രഗ്സ് കണ്‍ട്രോള്‍ ഇന്റലിജന്‍സ് വിഭാഗം നടപ്പിലാക്കുന്ന 'ഓപ്പറേഷന്‍ സൗന്ദര്യ'യുടെ ഭാഗമായി കണ്ണൂരില്‍ വന്‍ റെയ്ഡ്. പരിശോധനയില്‍ ഏകദേശം 65,000 രൂപ വിലവരുന്ന വ്യാജ ലിപ്സ്റ്റിക്, ലിപ് ബാം എന്നിവയുടെ വന്‍ ശേഖരം അധികൃതര്‍ പിടിച്ചെടുത്തു.
നിയമപ്രകാരം പാക്കറ്റുകളില്‍ നിര്‍ബന്ധമായും രേഖപ്പെടുത്തേണ്ട നിര്‍മാതാക്കളുടെ വിവരങ്ങളോ മറ്റ് ഔദ്യോഗിക ലേബലുകളോ ഇല്ലാതെയാണ് ഇവ വില്‍പ്പനയ്ക്കെത്തിച്ചിരുന്നത്. കുട്ടികളെ എളുപ്പത്തില്‍ ആകര്‍ഷിക്കുന്ന തരത്തിലുള്ള ആകര്‍ഷകമായ പാക്കിംഗിലാണ് ഈ വ്യാജ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തിച്ചതെന്ന് ഉദ്യോഗസ്ഥര്‍ കണ്ടെത്തി.
പിടിച്ചെടുത്ത വസ്തുക്കള്‍ വ്യാജമായി നിര്‍മിച്ചവയാണെന്ന് പ്രാഥമിക പരിശോധനയില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവയില്‍ അടങ്ങിയിട്ടുള്ള രാസവസ്തുക്കള്‍ തിരിച്ചറിയുന്നതിനായി ഉല്‍പ്പന്നങ്ങളുടെ സാമ്പിളുകള്‍ വിദഗ്ധ പരിശോധനയ്ക്കായി ലബോറട്ടറിയിലേക്ക് അയയ്ക്കുമെന്ന് ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം അറിയിച്ചു.