
കാസര്‍ഗോഡ്: താന്‍ മുഖ്യമന്ത്രി വി.ഡി.സതീശന്റെ ചാവേറല്ലെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.
ആരുടെയും ചാവേറാകാന്‍ തന്നെ കിട്ടില്ല. കേരളത്തിലെ ജനങ്ങള്‍ ചാവേറുകളായി നില്‍ക്കുമ്പോള്‍ ഉണ്ണിത്താന്റെ ആവശ്യം മുഖ്യമന്ത്രിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഷാഫി പറമ്പില്‍ തനിക്കൊരു ഇരയല്ലെന്നും ഉണ്ണിത്താന്‍ പ്രതികരിച്ചു. ഷാഫി എ ഗ്രൂപ്പിലില്ലെന്നാണ് പറഞ്ഞത്. നേര്‍ക്കാഴ്ചയിലൂടെ കേരളത്തിലെ ജനങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്ന ഒരു യാഥാര്‍ഥ്യമാണ് പറഞ്ഞത്. അതില്‍ അസ്വസ്ഥമാകേണ്ട യാതൊരു കാര്യവും അദ്ദേഹത്തിനില്ല. ഇത്രയും തനിക്കെതിരേ ചെയ്തിട്ടും ന്നെ ക്രൂശിക്കാന്‍ നടക്കുകയാണ് ആളുകളെന്നും ഉണ്ണിത്താന്‍ കൂട്ടിച്ചേര്‍ത്തു.