Image

ഭരണകൂടത്തിന്റെ നേട്ടങ്ങളെ ഉയർത്തിക്കാട്ടാത്ത റിപ്പോർട്ടറെ കടന്നാക്രമിച്ചു ട്രംപ് (പിപിഎം)

Published on 26 November, 2026
ഭരണകൂടത്തിന്റെ നേട്ടങ്ങളെ ഉയർത്തിക്കാട്ടാത്ത റിപ്പോർട്ടറെ കടന്നാക്രമിച്ചു ട്രംപ് (പിപിഎം)

തന്റെ ഭരണകൂടത്തിന്റെ നേട്ടങ്ങളെ ഉയർത്തിക്കാട്ടാത്ത 'ന്യൂ യോർക്ക് ടൈംസ്' ലേഖകൻ ഡേവിഡ് ഇ. സംഗർക്കെതിരെ പ്രസിഡന്റ് ട്രംപ് സോഷ്യൽ മീഡിയയിൽ വിമർശനം ചൊരിഞ്ഞു. സംഗർ തരം താണ റിപ്പോർട്ടറാണെന്നും മുകളിൽ ഉള്ളവർ ആവശ്യപ്പെടുന്നതു മാത്രമേ എഴുതൂ എന്നും ട്രൂത് സോഷ്യലിൽ അദ്ദേഹം എഴുതി.

അതിർത്തിയിലെ നുഴഞ്ഞു കയറ്റം തടഞ്ഞതും കുറ്റകൃത്യങ്ങൾ കുറഞ്ഞതും തന്റെ നേട്ടങ്ങളായി ട്രംപ് അവകാശപ്പെട്ടു. ഇറാനിലും വെനസ്വേലയിലും സൈനിക നേട്ടങ്ങൾ ഉണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.

എട്ടു യുദ്ധങ്ങൾ അവസാനിപ്പിച്ചെന്ന അവകാശവാദവും ട്രംപ് മറന്നില്ല. അതൊക്കെ ഉയർത്തിക്കാട്ടി രാജ്യത്തിൻറെ അന്തസുയർത്താൻ റിപ്പോർട്ടർ ശ്രമിച്ചില്ല എന്നാണ് ട്രംപിന്റെ ആക്ഷേപം.

Trump touts Iran naval blockade, slams reporter over coverage

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക