Image

കെപിസിസി പ്രസിഡന്റിനോട് ചോദിച്ചാൽ മതി; കോൺഗ്രസ് പാർട്ടിയിലെ ഗ്രൂപ്പ് പോരിൽ മറുപടി പറയാതെ മുഖ്യമന്ത്രി

Published on 25 November, 2026
കെപിസിസി പ്രസിഡന്റിനോട് ചോദിച്ചാൽ മതി; കോൺഗ്രസ് പാർട്ടിയിലെ ഗ്രൂപ്പ് പോരിൽ മറുപടി പറയാതെ   മുഖ്യമന്ത്രി

തിരുവനന്തപുരം: കോൺഗ്രസ് പാർട്ടിയിലെ ഗ്രൂപ്പ് പോരിൽ മറുപടി പറയാതെ ഒഴിഞ്ഞുമാറി മുഖ്യമന്ത്രി വി.ഡി.സതീശൻ. സംഘടനാപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളൊക്കെ കെപിസിസി പ്രസിഡന്റിനോട് ചോദിച്ചാൽ മതിയെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. 'ഞാൻ ഈ നാട്ടുകാരൻ അല്ല, മാവിലായിക്കരൻ ആണ്' എന്നായിരുന്നു കോൺഗ്രസിലെ ഗ്രൂപ്പ് തർക്കവുമായി ബന്ധപ്പെട്ട് വാർത്താസമ്മേളനത്തിൽ ഉയർന്ന ചോദ്യത്തിന് മുഖ്യമന്ത്രിയുടെ മറുപടി.

സാമൂഹിക മാധ്യമങ്ങളിൽ താനും സൈബര്‍ ആക്രമണം നേരിടുന്നുണ്ട്. ഒരു പ്രധാനപ്പെട്ട വ്യക്തിയുടെ കേന്ദ്രത്തിൽ നിന്നാണ് ഇത്തരം വ്യാജ കാർഡുകൾ ഇറക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സാമൂഹിക മാധ്യമങ്ങളിൽ നേതാക്കൾക്കെതിരെയുള്ള സോഷ്യൽമീഡിയ ആക്രമണം സംബന്ധിച്ചുള്ള ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

എൽപിഎസ്ടി സമരക്കാർ മുന്നോട്ടുവെച്ച അഞ്ചിൽ നാലും അംഗീകരിക്കാമെന്ന് സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ അധ്യാപക-വിദ്യാർത്ഥി അനുപാതം കുറയ്ക്കാനുള്ള നിർദേശം മുഖ്യമന്ത്രി തള്ളി. സ്കൂളുകളിൽ കുട്ടികളുടെ എണ്ണം കുത്തനെ കുറഞ്ഞ സാഹചര്യത്തിൽ, അനുപാതം 1:25 ആക്കിയാലും തസ്തികകൾ കൂടുന്ന അവസ്ഥയില്ല. ഇല്ലാത്ത തസ്തികയിൽ എങ്ങനെ നിയമനം നടത്താനാകുമെന്നും അദ്ദേഹം ചോദിച്ചു. യാഥാർത്ഥ്യം സമരക്കാരെ ബോധ്യപ്പെടുത്താൻ ശ്രമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക