Image

ധൻരാജ് വധക്കേസ്; മൂന്ന് പ്രതികൾക്കും ജീവപര്യന്തം തടവും 5 ലക്ഷം രൂപ പിഴയും

Published on 25 November, 2026
ധൻരാജ് വധക്കേസ്; മൂന്ന് പ്രതികൾക്കും ജീവപര്യന്തം തടവും 5 ലക്ഷം രൂപ പിഴയും

കണ്ണൂരിലെ ധൻരാജ് കൊലപാതക കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ഒന്ന് മുതൽ മൂന്ന് വരെയുള്ള പ്രതികൾക്ക് തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി ജീവപര്യന്തം ശിക്ഷയും 5 ലക്ഷം രൂപ പിഴയും വിധിച്ചു. ടി.പി. ബിജു, സഹോദരന്മാരായ എം. വിപിൻ, എം. വൈശാഖ് എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്. നാല് മുതൽ 20 വരെയുള്ള പ്രതികളെ സംശയത്തിന്റെ ആനുകൂല്യം നൽകി കോടതി വെറുതെ വിട്ടു. 

ഒന്നാം സാക്ഷിയായ പ്രജീഷിന്റെ മൊഴി വിശ്വാസയോഗ്യമല്ലെന്നും മറ്റ് മൊഴികളുമായി പൊരുത്തക്കേടുകളുണ്ടെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ചാണ് മറ്റുള്ളവരെ ഒഴിവാക്കിയതെങ്കിലും, കൊല്ലപ്പെട്ടയാളുടെ അമ്മയുടെ മൊഴിയും വൈദ്യുത വെളിച്ചത്തിലാണ് സാക്ഷികൾ പ്രതികളെ കണ്ടതെന്ന പ്രോസിക്യൂഷൻ വാദവും കോടതി സ്വീകരിച്ചു.

മാധ്യമ വാർത്തകളിലൂടെയാണ് പ്രതികളെ തിരിച്ചറിഞ്ഞതെന്നും കൊലപാതക ഉദ്ദേശ്യം തെളിയിക്കാൻ കഴിഞ്ഞില്ലെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദങ്ങൾ കോടതി തള്ളിക്കളഞ്ഞു. ധൻരാജിന് 37 വെട്ടേറ്റ ദൃശ്യങ്ങൾ ചൂണ്ടിക്കാട്ടിയ ജഡ്ജി, ഇത് മോഷണമോ സ്വയം വെട്ടേറ്റതോ അല്ലെന്നും ഗുണ്ടാസംഘം ചെയ്യുന്ന ക്രൂരകൃത്യമാണെന്നും വ്യക്തമാക്കി. സമരം ചെയ്ത കേസല്ല, മറിച്ച് ആളെ വെട്ടിക്കൊന്ന കേസാണെന്നും പ്രതിഭാഗത്തോട് നിരീക്ഷിച്ച കോടതി, ഇതൊരു രാഷ്ട്രീയ കേസായി കാണാൻ കഴിയില്ലെന്നും അഭിപ്രായപ്പെട്ടു. പ്രതികളിൽ രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ള വിപിനും വൈശാഖും സഹോദരങ്ങളാണെന്നും കോടതി വിധിയിൽ രേഖപ്പെടുത്തി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക