Image

വേൾഡ് ഹിന്ദു കോൺഗ്രസ് നാലാം എഡിഷൻ ഡിസംബർ 18-20നു മുംബൈയിൽ നടത്തും (പിപിഎം)

Published on 25 November, 2026
വേൾഡ് ഹിന്ദു കോൺഗ്രസ് നാലാം എഡിഷൻ ഡിസംബർ 18-20നു മുംബൈയിൽ നടത്തും (പിപിഎം)

നാലാം വേൾഡ് ഹിന്ദു കോൺഗ്രസ് ഡിസംബർ 18-20നു മുംബൈയിൽ നടക്കും. അറുപതിലേറെ രാജ്യങ്ങളിൽ നിന്നായി 4,500ലധികം പ്രതിനിധികളെ പ്രതീക്ഷിക്കുന്നു.

ഹിന്ദു സമൂഹത്തിന്റെ ഭാവിയും ലോകത്തിനു അതു നൽകിയ സംഭാവനയും സമ്മേളനം ചർച്ച ചെയ്യുമെന്നു ബംഗളുരുവിൽ നടന്ന പത്രസമ്മേളനത്തിൽ സ്വാമി വിഗ്യാനന്ദ് ജി തിങ്കളാഴ്ച്ച അറിയിച്ചു.

വേൾഡ് ഹിന്ദു കോൺഗ്രസിനു ആദ്യം മുൻകൈയെടുത്ത സ്വാമി വിശ്വഹിന്ദു പരിഷദ് ജോയിന്റ് ജനറൽ സെക്രട്ടറിയുമാണ്. മുംബൈ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന കോൺഗ്രസിൽ 45ലധികം സമ്മേളനങ്ങളിലായി 150ലേറെ പ്രാസംഗികർ ഉണ്ടാവും. ഹൈന്ദവ പണ്ഡിതന്മാർ, ചിന്തകർ, എന്നിവർക്കു പുറമെ പല രംഗങ്ങളിൽ നിന്നുള്ള ആളുകളും സംസാരിക്കും.  

ഉദ്‌ഘാടന സമ്മേളനത്തിൽ രാഷ്ട്രീയ സ്വയംസേവക് സംഘ് (ആർ എസ് എസ്) മേധാവി മോഹൻ ഭഗവത് സംസാരിക്കും. 'സമാനം വ്രതം സഹ ചിത്തം' (പങ്കിടുന്ന ഉറപ്പ്, കൂട്ടായ നിശ്ചയം) എന്നതാവും സമ്മേളനത്തിന്റെ പ്രമേയം. 

"ഹിന്ദു സമൂഹത്തിനു ഭാവിയിലേക്കുള്ള വഴി കാട്ടാൻ ഞങ്ങൾ ഉദ്ദേശിക്കുന്നു," സ്വാമി പറഞ്ഞു.

ധർമം, സമാജം, വിശ്വകർമം, ഭാഷ എന്നീ വിഷയങ്ങളിൽ നാലു വ്യത്യസ്തത പ്ലീനറികൾ ഉണ്ടാവും.

കോൺഗ്രസിന്റെ ഭാഗമായി ആദ്യ വേൾഡ് ഹിന്ദു എക്സ്പോയും നടത്തുമെന്നു സ്വാമി അറിയിച്ചു. ഹിന്ദുക്കൾക്കിടയിൽ വ്യാപാരവും വാണിജ്യവും പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടാണ് അതു നടത്തുക.

നാലു വർഷത്തിലൊരിക്കൽ നടത്തുന്ന വേൾഡ് ഹിന്ദു കോൺഗ്രസ് 2014ൽ ഡൽഹിയിലാണ് ആരംഭിച്ചത്. 2018ൽ ഷിക്കാഗോയിൽ നടത്തി. 2022ൽ ബാങ്കോക്കിലും.

Mumbai To Host World Hindu Congress

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക