Image

തിരുപ്പരങ്കുണ്ട്രം: ദീപം തെളിയിക്കാത്തതിൽ സുപ്രീം കോടതിയിൽ മാപ്പുപറഞ്ഞ് തമിഴ്‌നാട് സർക്കാർ

Published on 25 November, 2026
തിരുപ്പരങ്കുണ്ട്രം: ദീപം തെളിയിക്കാത്തതിൽ സുപ്രീം കോടതിയിൽ മാപ്പുപറഞ്ഞ് തമിഴ്‌നാട് സർക്കാർ

ന്യൂഡൽഹി: തിരുപ്പുരങ്കുണ്ട്രം മലയിലെ തർക്കവിഷയമായ ദീപത്തൂണിൽ (കൽത്തൂൺ) ദീപം തെളിയിക്കാത്തതിൽ തമിഴ്‌നാട് സർക്കാർ ബുധനാഴ്ച സുപ്രീം കോടതിയിൽ മാപ്പുപറഞ്ഞു. വീഴ്ചയ്ക്കു കാരണം അരുൾമിഗു സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്‍റെ ഭരണസമിതിയാണെന്നും സർക്കാർ അറിയിച്ചു. സർക്കാരിനെതിരേ കോടതിയലക്ഷ്യ നടപടി വേണമെന്നു ഹർജിക്കാർ ആവശ്യപ്പെട്ടു.

എന്നാൽ, സ്വമേധയാ നടപടി തുടങ്ങാൻ ജസ്റ്റിസുമാരായ അരവിന്ദ് കുമാറും വിപുൽ എം. പഞ്ചോലിയും അടങ്ങുന്ന ബെഞ്ച് വിസമ്മതിച്ചു. 'സ്വമേധയാ നടപടിയില്ല; ആവശ്യമായ ഹർജി ഫയൽ ചെയ്യൂ. ആവശ്യമെങ്കിൽ ഉചിതമായ ഉത്തരവ് ഇറക്കാം,' ജസ്റ്റിസ് അരവിന്ദ് കുമാർ പറഞ്ഞു. അനുമതിയുമായി ബന്ധപ്പെട്ട അപേക്ഷകളും കോടതിയലക്ഷ്യ ഹർജികളും ഫയൽ ചെയ്തിട്ടുണ്ടോ എന്നു രജിസ്ട്രി പരിശോധിക്കും. വ്യാഴം, വെള്ളി ദിവസങ്ങളിൽ പരിഗണിക്കാനാകുമോ എന്നും കോടതി നോക്കും.

ദീപത്തൂണിൽ ദീപം തെളിക്കാൻ നവംബർ 20ന് സുപ്രീം കോടതി ഒറ്റത്തവണ അനുമതി നൽകിയിരുന്നു. ക്ഷേത്രം അധികാരപ്പെടുത്തുന്ന, പരമാവധി പത്തു പേരടങ്ങുന്ന സംഘത്തിനായിരുന്നു ചുമതല. എന്നിട്ടും വാർഷിക കാർത്തിക ദീപം പതിവു സ്ഥലമായ ഉച്ചിപ്പിള്ളയാർ മണ്ഡപത്തിൽ മാത്രമാണ് തെളിഞ്ഞത്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക