Image

ഇന്ത്യ-യുഎസ് ബന്ധം ദൃഢമാക്കിയത് ഇന്ത്യൻ സമൂഹമാണെന്നു കോൺസൽ ജനറൽ പ്രധാൻ (പിപിഎം)

Published on 25 November, 2026
ഇന്ത്യ-യുഎസ് ബന്ധം ദൃഢമാക്കിയത് ഇന്ത്യൻ സമൂഹമാണെന്നു കോൺസൽ ജനറൽ പ്രധാൻ (പിപിഎം)

യുഎസും ഇന്ത്യയുമായി സുദൃഢമായ ബന്ധം ഉണ്ടായതിനു കാരണക്കാർ ഇന്ത്യൻ അമേരിക്കൻ സമൂഹമാണെന്ന് ഇന്ത്യൻ കോൺസൽ ജനറൽ ബിനായ ശ്രീകണ്ഠ പ്രധാൻ പറഞ്ഞു. ന്യൂ ജേഴ്‌സി എഡിസണിലെ മുഗൾ ബോൾറൂമിൽ തന്റെ യാത്രയയപ്പു ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മൂന്നു വർഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന പ്രധാൻ നിരന്തരം ഇടപെട്ടിരുന്ന സമൂഹത്തിന്റെ യാത്രാ മംഗളങ്ങൾ ഏറ്റുവാങ്ങാൻ ഭാര്യ മോണ ലിസയുമൊത്താണ് എത്തിയത്. താൻ 25 വർഷം മുൻപ് സിവിൽ സർവീസിൽ ചേരുമ്പോൾ ഇന്ത്യ-യുഎസ് ബന്ധങ്ങൾ സാധാരണ മട്ടിൽ ആയിരുന്നെങ്കിൽ ഇന്ന് അതൊരു വലിയ പുസ്തകം പോലെ ആയെന്നു പ്രധാൻ ചൂണ്ടിക്കാട്ടി. "ഏറെ വൈവിധ്യം നിറഞ്ഞത്, വളരെ മനോഹരം. നമ്മൾ വ്യാപാരത്തെ കുറിച്ചു സംസാരിക്കുന്നു, വാണിജ്യം ചർച്ച ചെയ്യുന്നു, സാങ്കേതിക വിദ്യയെ കുറിച്ച് ആശയവിനിമയം നടത്തുന്നു, ജനങ്ങൾ തമ്മിൽ ഇടപെടുന്നു ... ഇതെല്ലാം ഏറ്റവും മികച്ച രീതിയിലാണ് നടക്കുന്നത്. പ്രവാസികൾ മൂലമാണ് അതു സാധ്യമായത്." 

ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷനുകളുടെ നേതാക്കളെ എടുത്തു പറഞ്ഞു പ്രധാൻ പ്രശംസിച്ചു. ചെയർമാൻ അങ്കുർ വൈദ്യ, എഡിസൺ മേയർ സാം ജോഷി, പദ്മശ്രീ ഡോക്ടർ സുധിർ പരീഖ് തുടങ്ങിയവരുടെ സേവനങ്ങൾ നിസ്തുലമാണ്.

പ്രധാൻ മഹാനായ നയതന്ത്രജ്ഞൻ ആണെന്നു പരീഖ് പറഞ്ഞു. ഇന്ത്യൻ അമേരിക്കൻ സമൂഹത്തിനു എത്തിപ്പിടിക്കാൻ കഴിയുന്ന ഇടമായി കോൺസുലർ ഓഫിസിനെ അദ്ദേഹം മാറ്റി.

CG Pradhan hails Indian community 
 

Join WhatsApp News
റെജീസ്🔆നെടുങ്ങാ ഡ പ്പളളി®️ 2026-11-25 12:07:00
💥🔥പിന്നെയാരായിരിക്കണം ശക്തമാക്കേണ്ടിയിരുന്നത് ? കഷ്ട്ടം, എന്തൊരു വാർത്ത ആണിത്??? റെജീസ്✳️
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക