Image

സി.എം.ആർ.എൽ-എക്സാലോജിക് കേസ്: പിണറായി വിജയനെതിരെയുള്ള അന്വേഷണ സ്റ്റേ ഡിസംബർ 15 വരെ നീട്ടി

Published on 25 November, 2026
സി.എം.ആർ.എൽ-എക്സാലോജിക് കേസ്: പിണറായി വിജയനെതിരെയുള്ള അന്വേഷണ സ്റ്റേ ഡിസംബർ 15 വരെ നീട്ടി

കൊച്ചി: സി.എം.ആർ.എൽ-എക്സാലോജിക് പണമിടപാട് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെയുള്ള അന്വേഷണത്തിന് നേരത്തെ ഏർപ്പെടുത്തിയിരുന്ന സ്റ്റേ ഹൈക്കോടതി ഡിസംബർ 15 വരെ ദീർഘിപ്പിച്ചു. മുൻ ഉത്തരവിന്റെ കാലാവധി അവസാനിക്കാനിരിക്കെയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് കേസ് വീണ്ടും പരിഗണിച്ചത്. ഡിസംബർ 15-ന് ശേഷം ഇതേ ബെഞ്ച് ഹർജികളിൽ തുടർവാദം കേൾക്കും.

​മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കത്തിന്റെ അടിസ്ഥാനത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവാണ് കഴിഞ്ഞ മാസം ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തത്. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മകൾ ടി. വീണ, മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ് തുടങ്ങിയവർ സമർപ്പിച്ച അപ്പീൽ ഹർജികൾ ഫയലിൽ സ്വീകരിച്ചുകൊണ്ടായിരുന്നു എഫ്.ഐ.ആറിലെ തുടർനടപടികളും അന്വേഷണവും തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവ്.

​അതേസമയം, കേസ് പരിഗണിക്കുന്നതിനിടെ ഹർജിക്കാരനായ കെ.എം. ഷാജഹാനെതിരെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് രൂക്ഷമായ വിമർശനമാണ് ഉന്നയിച്ചത്. സുപ്രീം കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയിൽ വാദിക്കാൻ ശ്രമിക്കരുതെന്ന് കോടതി കർശന താക്കീത് നൽകി. സുപ്രീം കോടതി ഉത്തരവിനെതിരെ താൻ റിവിഷൻ ഹർജി നൽകുന്നുണ്ടെന്ന് ഷാജഹാൻ അറിയിച്ചപ്പോൾ, എങ്കിൽ ആ ഉത്തരവ് റദ്ദാക്കിക്കൊണ്ടുവരൂ എന്നായിരുന്നു ബെഞ്ചിന്റെ മറുപടി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക