
തിരുവനന്തപുരം: മൃഗശാലയിലെ കൂട്ടിൽനിന്ന് ചാടി സമീപത്തെ മരത്തിൽ കയറിയ ഹനുമാൻ കുരങ്ങിനെ പടക്കവും സാമ്പിൾ മയക്കുവെടിയും പ്രയോഗിച്ച് തിരികെ കൂട്ടിൽക്കയറ്റി. തിങ്കളാഴ്ച (നവംബർ 23) രാവിലെ എട്ടരയോടെ പുറത്തുചാടിയ കുരങ്ങിനെ നിരീക്ഷിക്കാൻ രണ്ട് സൂ കീപ്പർമാരെ നിയോഗിക്കുകയും ഭക്ഷണം നൽകി കൂട്ടിലേക്ക് എത്തിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു.
2023-ൽ തിരുപ്പതിയിൽനിന്ന് കൊണ്ടുവന്ന ഈ കുരങ്ങ് മുൻപും കൂട്ടിൽനിന്ന് ചാടി നഗരത്തിലെത്തുകയും ഏറെ പരിശ്രമങ്ങൾക്കൊടുവിൽ മൃഗശാലയിലേക്ക് മാറ്റുകയും ചെയ്തിരുന്നു.