
ചെന്നൈ: നടി തൃഷയുടെ പേരിൽ തമിഴ്നാട്ടിൽ പുതിയ സംഘടന രൂപീകരിച്ച് ആരാധകർ. ഇളയ പുരട്ചി തലൈവി തൃഷ പേരവൈ എന്നാണ് സംഘടനയുടെ പേര്. തിരുനെൽവേലി രാജഗോപാലിന്‍റെ നേതൃത്വത്തിലാണ് സംഘടന രൂപീകരിച്ചത്. തൃഷയെ രാഷ്‌ട്രീയമായി ഉയർത്തിക്കാണിക്കുന്നതിന്‍റെ ഭാഗമായാണ് സംഘടന രൂപീകരിച്ചത്. സാമൂഹിക- ക്ഷേമ പ്രവർത്തനങ്ങളിലും സംഘടന സജീവമാകും.
മുഖ്യമന്ത്രി വിജയ് മികച്ച പ്രവർത്തനമാണ് കാഴ്ച വയ്ക്കുന്നതെന്നും തൃഷയും അദ്ദേഹത്തോടൊപ്പം കൈ കോർത്ത് പ്രവർത്തിച്ചാൽ രാഷ്‌ട്രീയത്തിൽ ഉയർച്ച ഉണ്ടാകുമെന്നുമാണ് സംഘടനാ ഭാരവാഹികൾ പറയുന്നത്. മുൻ മുഖ്യമന്ത്രി ജെ. ജയലളിതയ്ക്ക് സമാനമായ വ്യക്തിത്വവും നേതൃഗുണവും തൃഷയ്ക്കുണ്ടെന്നും ഭാരവാഹികൾ പറയുന്നു. തൃഷയുടെ അനുമതിയോടെയാണ് സംഘടന രൂപീകരിച്ചതെന്ന് ഭാരവാഹികൾ അവകാശപ്പെടുന്നുണ്ട്.