Image

എ.എ. അസീസിന് ക്യാബിനറ്റ് റാങ്കോടെ പദവി നൽകണം ; യുഡിഎഫിന് കത്തുനൽകി ആർഎസ്പി

Published on 24 November, 2026
 എ.എ. അസീസിന് ക്യാബിനറ്റ് റാങ്കോടെ പദവി നൽകണം ;  യുഡിഎഫിന് കത്തുനൽകി ആർഎസ്പി

ക്യാബിനറ്റ് റാങ്കോടുകൂടിയ പദവി ആവശ്യപ്പെട്ട് യുഡിഎഫിന് കത്ത് നൽകി ആർഎസ്പി. മറ്റ് ഘടകകക്ഷികൾക്ക് ക്യാബിനറ്റ് പദവി അനുവദിക്കുന്ന സാഹചര്യത്തിൽ തങ്ങൾക്കും അർഹതയുണ്ടെന്നാണ് പാർട്ടിയുടെ നിലപാട്. ആർഎസ്പി അഖിലേന്ത്യാ പ്രസിഡന്റ് എ.എ. അസീസിന് ക്യാബിനറ്റ് റാങ്കോടെ പദവി നൽകണമെന്നാണ് പ്രധാന ആവശ്യം.

യുഡിഎഫ് ചെയർമാൻ വി.ഡി. സതീശൻ, കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, അടൂർ പ്രകാശ് എന്നിവർക്കാണ് കത്ത് നൽകിയത്. മുതിർന്ന നേതാക്കൾക്ക് ക്യാബിനറ്റ് റാങ്ക് നൽകുന്ന സംവിധാനം യുഡിഎഫ് കൊണ്ടുവരുകയാണെങ്കിൽ എ.എ. അസീസിനും പദവി നൽകണമെന്ന് ആവശ്യപ്പെടുമെന്ന് എൻ.കെ. പ്രേമചന്ദ്രൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ക്യാബിനറ്റ് റാങ്ക് പദവികൾ വർധിപ്പിക്കുന്നതിനോട് പാർട്ടിക്ക് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

സംസ്ഥാനത്തെ ബോർഡുകളിലെയും കോർപ്പറേഷനുകളിലെയും നിയമനങ്ങൾ വൈകുന്നതിലും ആർഎസ്പി അതൃപ്തി അറിയിച്ചിട്ടുണ്ട്. ഈ മാസം തന്നെ ഉഭയകക്ഷി ചർച്ചകളിലൂടെ നിയമനവുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കണമെന്നാണ് ആവശ്യം. നയപരമായ വിഷയങ്ങൾ ചർച്ച ചെയ്യാനും തീരുമാനങ്ങൾ സമവായത്തിലൂടെ കൈക്കൊള്ളാനും യുഡിഎഫ് യോഗങ്ങൾ പതിവായി വിളിച്ചുചേർക്കണമെന്നും പാർട്ടി ആവശ്യപ്പെട്ടിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക