Image

സ്വത്ത് എഴുതിവാങ്ങിയശേഷം അച്ഛനമ്മമാരെ നോക്കാത്തവരെ മൂന്നുവര്‍ഷം ജയിലിലടയ്ക്കും -വി.ഡി. സതീശന്‍

Published on 24 November, 2026
 സ്വത്ത് എഴുതിവാങ്ങിയശേഷം അച്ഛനമ്മമാരെ നോക്കാത്തവരെ മൂന്നുവര്‍ഷം ജയിലിലടയ്ക്കും -വി.ഡി. സതീശന്‍

കൊല്ലം: സ്വത്ത് എഴുതിവാങ്ങിയശേഷം അച്ഛനമ്മമാരെ നോക്കാത്തവരെ മൂന്നുവര്‍ഷം ജയിലിലടയ്ക്കുമെന്ന്മുഖ്യമന്ത്രി വി.ഡി. സതീശന്‍.മുതിര്‍ന്ന പൗരന്മാരുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമകാര്യത്തില്‍ കേരളം രാജ്യത്തിനു നല്ല മാതൃകയാകുമെന്നും അദ്ദേഹം പറഞ്ഞു.പത്തനാപുരം ഗാന്ധിഭവനിലെ അഗതികള്‍ക്കായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി 20 കോടി ചെലവഴിച്ചു നിര്‍മിച്ചുനല്‍കുന്ന അത്യാധുനിക പിതൃമന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.


ആദ്യ മന്ത്രിസഭായോഗത്തില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കായി രാജ്യത്താദ്യം വകുപ്പ് തുടങ്ങിയ സര്‍ക്കാരാണിത്. ഇനി ഭിന്നശേഷിദിനത്തില്‍ ഭിന്നശേഷിക്കാര്‍ക്കായുള്ള പ്രത്യേക പദ്ധതി പ്രഖ്യാപിക്കും. രക്ഷിതാക്കളുടെ കാലം കഴിഞ്ഞാലും ഭിന്നശേഷിക്കാരായ കുട്ടികളെ സ്റ്റേറ്റ് സംരക്ഷിക്കും. ഭിന്നശേഷിക്കാരെ നമുക്ക് മുഖ്യധാരയിലേക്കു കൊണ്ടുവരാന്‍ കഴിയും. അത്തരമൊരു ചിന്തയിലേക്ക് തന്നെ നയിച്ചിട്ടുള്ളതില്‍ വലിയ പങ്കുവഹിച്ചിട്ടുള്ള സ്ഥാപനമാണ് ഗാന്ധിഭവനെന്ന് അദ്ദേഹം പറഞ്ഞു. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി ആമുഖപ്രഭാഷണം നടത്തി. ജ്യോതികുമാര്‍ ചാമക്കാല എം.എല്‍.എ., മുന്‍ മന്ത്രി കെ.ബി. ഗണേഷ് കുമാര്‍, ഗാന്ധിഭവന്‍ ചെയര്‍മാന്‍ പുനലൂര്‍ സോമരാജന്‍, വൈസ് ചെയര്‍മാന്‍ അമല്‍രാജ് എന്നിവര്‍ പ്രസംഗിച്ചു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക