Image

ക്ഷേത്രത്തിലെ തിരക്കിനിടയില്‍ കുഞ്ഞിന്റെ ആഭരണം കവര്‍ന്നു; സ്ത്രീ അറസ്റ്റില്‍, വിവിധ സ്റ്റേഷനുകളിലെ മോഷണക്കേസില്‍ പ്രതി

Published on 24 November, 2026
 ക്ഷേത്രത്തിലെ തിരക്കിനിടയില്‍ കുഞ്ഞിന്റെ ആഭരണം കവര്‍ന്നു; സ്ത്രീ അറസ്റ്റില്‍, വിവിധ സ്റ്റേഷനുകളിലെ മോഷണക്കേസില്‍ പ്രതി

കൊട്ടാരക്കര: ക്ഷേത്രത്തില്‍ തിരക്കിനിടെ മൂന്നുവയസ്സുകാരിയുടെ കാലിലെ സ്വര്‍ണാഭരണം കവര്‍ന്ന സ്ത്രീ അറസ്റ്റില്‍. പരവൂര്‍ നെടുങ്ങോലം കളിയാട്ടുവിള വീട്ടില്‍ രമ(67)യാണ് കൊട്ടാരക്കര പോലീസിന്റെ പിടിയിലായത്.

കഴിഞ്ഞ 17-ന് കൊട്ടാരക്കര മഹാഗണപതിക്ഷേത്രത്തില്‍ ശൂരനാട് സ്വദേശിയായ കുഞ്ഞിന്റെ ആഭരണം നഷ്ടമായിരുന്നു. കുഞ്ഞിന്റെ അമ്മ നല്‍കിയ പരാതിയെ തുടര്‍ന്ന് സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് മോഷ്ടാവിനെ കണ്ടെത്തുകയായിരുന്നു.

ഇവര്‍ മുന്‍പും കൊട്ടാരക്കര ക്ഷേത്രത്തില്‍ എത്തിയിട്ടുണ്ടെന്നും കൊട്ടാരക്കരയില്‍ ചില സ്വര്‍ണക്കടകളുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നും കണ്ടെത്തിയ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ആളിനെ തിരിച്ചറിഞ്ഞത്.

കഴിഞ്ഞ ദിവസം വീണ്ടും ക്ഷേത്രത്തിലെത്തിയ ഇവരെ പോലീസ് കൈയോടെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. വിവിധ സ്റ്റേഷനുകളില്‍ ഇവര്‍ മോഷണക്കേസില്‍ പ്രതിയാണെന്നും പോലീസ് പറയുന്നു.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കൊട്ടാരക്കര എസ്.ഐ. ഹേമന്ത് മോഹന്റെ നേതൃത്വത്തിലാണ് പിങ്ക് പോലീസിന്റെ സഹായത്തോടെ ഇവരെ പിടികൂടിയത്. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക