
യുഎസ് കോൺഗ്രസിന്റെ ഇരു സഭകളിലും വൻ ഭൂരിപക്ഷം നേടിയ ഡെമോക്രാറ്റുകൾ അവർ എതിർക്കുന്ന കുടിയേറ്റ നയത്തെ കുറിച്ചു ചർച്ച ചെയ്യാമെന്നു നിർദേശിച്ചതായി പ്രസിഡന്റ് ട്രംപ് ശനിയാഴ്ച്ച വെളിപ്പെടുത്തി. വർഷങ്ങൾക്കു മുൻപ് യുഎസിൽ അനധികൃതമായി പ്രവേശിച്ചു ജോലിയിൽ തുടരുന്നവരെ കുറിച്ചായിരിക്കും ആദ്യ ചർച്ചയെന്നു ട്രംപ് പറഞ്ഞു.
റിപ്പബ്ലിക്കൻ കോൺഗ്രസ് അംഗം മരിയ സലാസർ ഉന്നയിച്ച നിർദേശം വീറ്റോ ചെയ്യുമോ എന്നു ചോദിച്ചപ്പോൾ അതിനുള്ള മറുപടി ഒഴിവാക്കിയാണ് ട്രംപ് ഡെമോക്രാറ്റുകളെ കുറിച്ചു സംസാരിച്ചത്. ദീർഘകാലമായി തൊഴിൽ ചെയ്തു ജീവിക്കുന്ന അനധികൃത കുടിയേറ്റക്കാരെ തുടരാൻ അനുവദിക്കണം എന്നാണ് സലാസറുടെ നിർദേശം.
കൊലയാളികളെയും ലഹരി വിൽപനക്കാരെയും നീക്കം ചെയ്യുമെന്ന നിലപാടിൽ ഉറച്ചു നിന്ന ട്രംപ്, കഠിനാധ്വാനം ചെയ്തു ജീവിക്കുന്ന ആളുകളുടെ കാര്യം ഡെമോക്രാറ്റുകൾ ഉന്നയിച്ചാൽ പരിഗണിക്കുമെന്നു സൂചിപ്പിച്ചു.
ആരോഗ്യരക്ഷയെ കുറിച്ചും ഡെമോക്രാറ്റുകൾ ചർച്ച ആവശ്യപ്പെട്ടെന്നു ട്രംപ് പറഞ്ഞു. അക്കാര്യത്തിൽ തീരുമാനങ്ങൾ താരതമ്യേന എളുപ്പമായിരിക്കും.
ടെക്സസിൽ റിപ്പബ്ലിക്കൻ കോട്ട പൊളിച്ചു ഗവർണർ സ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെട്ട ഡെമോക്രാറ്റ് ജീന ഹിനോജോസ കഴിഞ്ഞ ദിവസം വിളിച്ചു അതിർത്തി വിഷയം സംസാരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചെന്നു ട്രംപ് പറഞ്ഞു. "അതിർത്തി ശക്തമായിരിക്കണം എന്ന് അവർ പറഞ്ഞു. ഫലപ്രദമായിരുന്നു ആ സംഭാഷണം."
ഡെമോക്രാറ്റുകൾ അയക്കുന്ന നിർദേശങ്ങൾ ഭേദഗതി ചെയ്യാനാണ് വീറ്റോ ഉപയോഗിക്കുമെന്നു താക്കീതു നൽകിയതെന്നു ട്രംപ് പറഞ്ഞു. ഹൗസ് സ്‌പീക്കർ ആവുന്ന ഹക്കീം ജെഫ്രിസ്, സെനറ്റ് ഡെമോക്രാറ്റിക് നേതാവ് ചക് ഷൂമർ എന്നിവരെ കുറിച്ചു നല്ല അഭിപ്രായമാണ് ഉള്ളത്.
Trump says Democrats seek immigration talks