Image

ഭാര്യയോട് സംസാരിച്ചതിന് അയല്‍വാസിയെ വെട്ടിക്കൊല്ലാന്‍ ശ്രമം; കണ്ണില്‍ മണ്ണുവാരിയിട്ട് രക്ഷിച്ച് നാട്ടുകാര്‍

Published on 21 November, 2026
ഭാര്യയോട് സംസാരിച്ചതിന് അയല്‍വാസിയെ വെട്ടിക്കൊല്ലാന്‍ ശ്രമം; കണ്ണില്‍ മണ്ണുവാരിയിട്ട്  രക്ഷിച്ച് നാട്ടുകാര്‍

തിരുവനന്തപുരം: ഭാര്യയോട് സംസാരിച്ചതിനു അയൽവാസിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചയാളെ നാട്ടുകാർ കീഴ്പ്പെടുത്തി പൊലീസിലേൽപ്പിച്ചു. ഇന്നലെ രാത്രി തിരുവനന്തപുരം വെട്ടുകാടാണ് ആക്രമണം.

വെട്ടുകാട് സ്വദേശി ജോസ് അലോഷ്യസ് വെട്ടുകത്തി ഉപയോഗിച്ച് അയൽവാസി ഗോഡ്ഫ്രിയെ ആക്രമിക്കുകയായിരുന്നു. ജോസിന്റെ ഭാര്യയും ഗോഡ്ഫ്രിയും തമ്മിൽ സംസാരിച്ചതാണ് പെട്ടെന്നുണ്ടായ പ്രകോപനത്തിന് കാരണമെന്നാണു വിവരം.

വെട്ടുകാട് പള്ളിയോട് ചേർന്നുള്ള കടലിനരികിൽ നിൽക്കുകയായിരുന്ന ഗോഡ്ഫ്രിയെ ജോസ് അലോഷ്യസ് വെട്ടി വീഴ്ത്താൻ ശ്രമിക്കുകയായിരുന്നു. ജോസ് വെട്ടുകത്തിയുമായി എത്തുന്നത് കണ്ട് ഗോഡ്ഫ്രി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്നാലെ ചെന്ന് വെട്ടാൻ നോക്കി. തടയാൻ ശ്രമിച്ച ഭാര്യയെയും ജോസ് ആക്രമിച്ചു.

അതിനിടെ ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ മണൽ വാരിയെറിഞ്ഞ് ജോസിനെ തടയാൻ ശ്രമിച്ചു. കണ്ണിൽ മണൽ വീണതോടെ കാഴ്ച മറഞ്ഞ ജോസിനെ നാട്ടുകാർ കീഴ്‌പ്പെടുത്തി പൊലീസിനു കൈമാറുകയായിരുന്നു. ജോസിനെതിരെ പൊലീസ് വധശ്രമത്തിനു കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക