Image

ദാവൂദ് ഇബ്രാഹിമിന്റെ വീട് നിൽക്കുന്ന കെട്ടിടം പൊളിക്കുന്നത് തടഞ്ഞ് ബോംബെ ഹൈക്കോടതി

Published on 21 November, 2026
ദാവൂദ് ഇബ്രാഹിമിന്റെ വീട് നിൽക്കുന്ന കെട്ടിടം പൊളിക്കുന്നത്  തടഞ്ഞ് ബോംബെ ഹൈക്കോടതി

മുംബൈ : അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമും കുടുംബവും താമസിച്ചിരുന്ന വീട് പൊളിക്കുന്നതിന് ബോംബെ ഹൈക്കോടതി സ്റ്റേ ചെയ്തു. മുംബൈയിലെ ഭേണ്ഡി ബസാറിൽ സ്ഥിതി ചെയ്യുന്ന " ഹാജി ഇസ്മയിൽ ഹാജി ഹബീബ് മുസാഫിർഖാന " എന്ന കെട്ടിടം പൊളിക്കുന്നതാണ് കോടതി തടഞ്ഞത്. അപകടാവസ്ഥയിലുള്ള കെട്ടിടങ്ങളെ പൊളിച്ച് കളയുന്നതുമായി ബന്ധപ്പെട്ടാണ് ബിഎംസി അഥവാ ബ്രിഹൻ മുംബൈ മുൻസിപ്പൽ കോർപറേഷൻ പൊളിക്കൽ നടപടിയിലേക്ക് കടന്നത്.

2026 നവംബർ 18, 19 തീയതികളിലായി നിശ്ചയിച്ച കെട്ടിടം പൊളിക്കലാണ് ഹർജിക്കാരുടെ ആവശ്യപ്രകാരം നിർത്തിവച്ചിരിക്കുന്നത്. പ്രദേശവാസികളും 'ഹാജി ഇസ്മായില്‍ ഹാജി ഹബീബ് മുസാഫിര്‍ഖാന ട്രസ്റ്റ്' എന്ന വഖ്ഫ് സ്ഥാപനവുമായി ബന്ധമുള്ളവരും നൽകിയ ഹർജിയിലാണിപ്പോൾ നടപടി. നവംബർ 18ന് പൊളിക്കേണ്ട കെട്ടിടത്തിൽ നിന്ന് ഒഴിയണമെന്ന് അറിയിച്ചുകൊണ്ട് നവംബർ 17നാണ് നോട്ടീസ് വന്നതെന്നാണ് ഹർജിക്കാർ പറയുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക