Image

മെസ്സിയുടെ കേരള സന്ദര്‍ശനം; മുന്‍ മന്ത്രി അബ്ദുറഹിമാനെ പ്രതിയാക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്

Published on 20 November, 2026
മെസ്സിയുടെ കേരള സന്ദര്‍ശനം;  മുന്‍  മന്ത്രി അബ്ദുറഹിമാനെ പ്രതിയാക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്

തിരുവനന്തപുരം; മെസ്സിയുടെ കേരള സന്ദര്‍ശനത്തിന്റെ പേരില്‍ നടന്ന അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ കായിക മന്ത്രി വി അബ്ദുറഹിമാനെ പ്രതിയാക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറങ്ങി. അഴിമതി നിരോധന വകുപ്പ് ചുമത്തി പ്രത്യേക അന്വേഷണ സംഘത്തിന് (എസ് എ ടി) കേസന്വേഷണം നടത്താനാണ് അനുമതി ലഭിച്ചിരിക്കുന്നത്. മുന്‍ കായിക മന്ത്രി വി അബ്ദുറഹിമാനെ അഴിമതി തടയല്‍ നിയമപ്രകാരം പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ ഇന്നലെ അനുമതി നല്‍കിയിരുന്നു. ഇതിനായുള്ള ഫയല്‍ ഗവര്‍ണര്‍ അംഗീകരിക്കുകയായിരുന്നു.

കേരള വാർത്താ പോർട്ടൽ കേസില്‍ അന്വേഷണം വേഗത്തിലാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. വി അബ്ദുറഹിമാന്‍, അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി സത്യപാലന്‍, മുന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് യു ഷറഫലി എന്നിവര്‍ക്കെതിരെയാണ് അന്വേഷണം നടക്കുന്നത്. വി അബ്ദുറഹിമാനെ പ്രതിചേര്‍ക്കാനുള്ള സര്‍ക്കാര്‍ അനുമതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണ സംഘം വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. പ്രതിപ്പട്ടികയിലേക്ക് കൂടുതല്‍ പേര്‍ ഉള്‍പ്പെടാനും സാധ്യതയുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക