Image

കേരള രാജ്യാന്തര ചലച്ചിത്ര മേള: വേദിയൊരുക്കൽ പ്രവർത്തനങ്ങൾക്ക് തുടക്കമായി

Published on 20 November, 2026
കേരള രാജ്യാന്തര ചലച്ചിത്ര മേള: വേദിയൊരുക്കൽ പ്രവർത്തനങ്ങൾക്ക് തുടക്കമായി


തിരുവനന്തപുരം: 31-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ (IFFK) വേദിയൊരുക്കൽ പ്രവർത്തനങ്ങൾക്ക് തുടക്കമായി. തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ  നടന്ന ചടങ്ങ്  സാംസ്‌കാരിക, ടൂറിസം വകുപ്പ് മന്ത്രി പി. സി
വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്തു. ഇത്തവണത്തെ ഐ.എഫ് .എഫ് .കെ അവിസ്മരണീയ മേളയായി മാറുമെന്നും അദ്ദേഹം പറഞ്ഞു.

ചലച്ചിത്ര അക്കാദമി ചെയർപേഴ്സൺ രവീന്ദ്രൻ, വൈസ് ചെയർപേഴ്സൺ പ്രിയങ്ക നായർ, ചലച്ചിത്ര വികസന കോർപ്പറേഷൻ (KSFDC) ചെയർമാൻ പ്രേംകുമാർ, ചലച്ചിത്ര പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ എം. രഞ്ജിത്ത്, KSFDC വൈസ് ചെയർമാൻ ആലപ്പി അഷ്റഫ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. 

ഡിസംബർ 11 മുതൽ 18 വരെ തിരുവനന്തപുരത്ത് നടക്കുന്ന മുപ്പത്തി ഒന്നാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന് ആവശ്യമായ വേദികളും അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കാണ് ഇതോടെ തുടക്കമായത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക