Image

യുഎസ് സി ഐ ആർ എഫ് പക്ഷം പിടിക്കുന്ന രാഷ്ട്രീയ താല്പര്യമുള്ള സംഘടനയെന്നു ഇന്ത്യ (പിപിഎം)

Published on 20 November, 2026
യുഎസ് സി ഐ ആർ എഫ് പക്ഷം പിടിക്കുന്ന രാഷ്ട്രീയ താല്പര്യമുള്ള സംഘടനയെന്നു ഇന്ത്യ (പിപിഎം)

യുഎസ് അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമ്മീഷൻ (യുഎസ് സി ഐ ആർ എഫ്)  രാഷ്ട്രീയ താല്പര്യങ്ങൾ വച്ചാണ് പ്രവർത്തിക്കുന്നതെന്നു ഇന്ത്യ വീണ്ടും ആരോപിച്ചു. വെള്ളിയാഴ്ച്ച ഡൽഹിയിൽ മാധ്യമങ്ങളെ കണ്ട വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു: "അതൊരു പക്ഷം പിടിക്കുന്ന സംഘടനയാണ്. അവരെ ഗൗരവമായി കാണേണ്ടതില്ല." 

ഇന്ത്യാ ഗവൺമെൻറ് ന്യൂനപക്ഷങ്ങളെ വോട്ടർ പട്ടികയിൽ നിന്നു നീക്കം ചെയ്യുന്നു എന്ന ആക്ഷേപം യുഎസ് സി ഐ ആർ എഫ് ഉന്നയിച്ചത് യുഎസ് ഗവൺമെന്റിനു മുന്നിൽ ഉന്നയിക്കുമോ എന്ന് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: "നേരത്തെ പറഞ്ഞതു ഞാൻ ആവർത്തിക്കുന്നു. അവർ നഗ്നമായ രാഷ്ട്രീയ അജണ്ടയുള്ള പക്ഷം പിടിക്കുന്ന സംഘടനയാണ്. അവരെ ഗൗരവമായി കാണേണ്ട ആവശ്യമില്ല."

യുഎസിൽ ആരാധനാലയങ്ങൾക്കു നേരെ നടക്കുന്ന ആക്രമണങ്ങളെ കുറിച്ചു കമ്മിഷൻ മൗനം പാലിക്കയാണെന്നു നേരത്തെ ചൂണ്ടിക്കാട്ടിയത് ജയ്‌സ്വാൾ ഓർമിച്ചു. ഇന്ത്യൻ സമൂഹത്തിനു നേരെയുള്ള ആക്രമണങ്ങളെ കുറിച്ചും അവർ മൗനത്തിലാണ്.

India condemns USCIRF again

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക