Image

ടെക്സസിലെ എച്-1 ബി വിസ നിരോധനം പിൻവലിക്കുമെന്നു നിയുക്ത ഗവർണർ (പിപിഎം)

Published on 20 November, 2026
ടെക്സസിലെ എച്-1 ബി വിസ നിരോധനം പിൻവലിക്കുമെന്നു നിയുക്ത ഗവർണർ (പിപിഎം)

ട്രംപ് ഭരണകൂടത്തിന്റെ നയം പാലിച്ചു ടെക്സസിലെ സംസ്ഥാന ഏജന്സികളിലും പബ്ലിക് യൂണിവേഴ്സിറ്റികളിലും ഗവർണർ ഗ്രെഗ് ആബട്ട് നടപ്പാക്കിയ എച്-1 ബി വിസ നിരോധനം പിൻവലിക്കുമെന്നു നിയുക്ത ഗവർണർ ജീന ഹിനോജോസ വ്യക്തമാക്കി.

റിപ്പബ്ലിക്കൻ കോട്ടയായിരുന്ന ടെക്സസിൽ ഡെമോക്രാറ്റുകൾ അധികാരം പിടിച്ചതോടെ സമഗ്രമായ മാറ്റങ്ങൾ ഉണ്ടാവുമെന്നതിന്റെ സൂചനയാണ് അവർ നൽകിയത്. കൂടുതലും ഇന്ത്യൻ പ്രഫഷനലുകൾ ആശ്രയിക്കുന്നതാണു എച്-1 ബി വിസ.

നിരോധനം പിന്വലിക്കുമോ എന്ന് ടെക്സസ് ട്രിബ്യുൺ ചോദിച്ചപ്പോൾ ഹിനോജോസ പറഞ്ഞു: "അത് നന്നായിരിക്കുമെന്നു ഞാൻ കരുതുന്നു."

താൻ സാംസ്കാരിക യുദ്ധം നടത്തുകയല്ലെന്ന് അവർ പറഞ്ഞു. "അതിനല്ല എന്നെ തിരഞ്ഞെടുത്തത്."

എച്-1 ബി സംബന്ധിച്ച ഫെഡറൽ നിയമങ്ങളിൽ മാറ്റം ഉണ്ടാവില്ലെങ്കിലും ടെക്സസ് മാറ്റം കാണും എന്ന് തന്നെയാണ് ഗവർണർ നൽകുന്ന സൂചന. അവർക്കു നിയന്ത്രണമുളള സംസ്ഥാന സ്‌ഥാപനങ്ങളിലെ നിരോധനം മാത്രമാണ് നീക്കുക.

Texas governor-elect Hinojosa plans to lift H-1B freeze

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക