Image

ബലാത്സംഗം, വധശ്രമം: 11 വയസുകാരിയും 10 വയസുകാരനും കുറ്റക്കാർ (പിപിഎം)

Published on 20 November, 2026
ബലാത്സംഗം, വധശ്രമം: 11 വയസുകാരിയും 10 വയസുകാരനും കുറ്റക്കാർ (പിപിഎം)

അഞ്ചു വയസുകാരിയെ 9 വയസുകാരന്റെ സഹായത്തോടെ ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്താൻ ശ്രമിക്കയും ചെയ്തു എന്ന കുറ്റം ആരോപിക്കപ്പെട്ട 11 വയസുകാരിക്കു ക്ളീവ്ലൻഡിൽ കോടതി ഏഴു വർഷം തടവ് ശിക്ഷ വിധിച്ചു. പ്രായപൂർത്തി ആവാത്ത പെൺകുട്ടി ജുവനൈൽ ലോക്കപ്പിൽ കഴിയും.  

ഇത്തരമൊരു പ്രാകൃതമായ കുറ്റകൃത്യത്തെ കുറിച്ച് മുൻപൊരിക്കലും കേട്ടിട്ടു പോലുമില്ലെന്നു ജഡ്ജ് പറഞ്ഞു.

ഒരു വർഷം മുൻപ് കുറ്റകൃത്യം നടത്തുമ്പോൾ 10 വയസ് ഉണ്ടായിരുന്ന പ്രതി എം എച് എന്നു മാത്രമാണ് രേഖകളിൽ പറയുന്നത്. ബലാത്സംഗം, കൊലപാതക ശ്രമം, എന്നിങ്ങനെ 9 കുറ്റങ്ങളാണ് ചുമത്തപ്പെട്ടത്. 2025 സെപ്റ്റംബറിൽ ആയിരുന്നു ആക്രമണം.

കൂട്ടുകാരൻ അഞ്ചു വയസുകാരിയുടെ മുടി ഭാഗികമായി വടിച്ചു മാറ്റുകയും ചെയ്തു. ഷർട്ട് വലിച്ചു കീറി, ശരീരമാകെ വടി കൊണ്ടടിച്ചു ഗുരുതരമായി പരുക്കേൽപിച്ചു. ബലാത്സംഗവും നടത്തി.

രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയ കുട്ടി ആഴ്ചകളോളം ആശുപത്രിയിൽ കിടന്നു. അവൾ ഇതു വരെ നോർമൽ ആയിട്ടില്ലെന്ന് 'അമ്മ കോടതിയിൽ പറഞ്ഞു.  

"അവളുടെ പെരുമാറ്റത്തിൽ മാറ്റങ്ങൾ വന്നു. താൻ സുന്ദരിയല്ലാതായി എന്നവൾ പറഞ്ഞു. ഭൂമി ജീവിക്കാൻ കൊള്ളാത്ത ഇടമാണെന്നും അവൾ പരാതിപ്പെട്ടു.

"പലപ്പോഴും ഉറക്കത്തിൽ നിന്നു ചാടി എണീറ്റ് 'അവർ എന്നെ കൊന്നു' എന്നവൾ നിലവിളിക്കും."

1990കൾ മുതൽ ജുവനൈൽ കോടതികളിൽ പ്രവർത്തിക്കുന്ന താൻ ഇങ്ങിനെയൊരു കുറ്റകൃത്യം കാണുന്നത് ഇതാദ്യമാണെന്നു സിയഹോഗാ കൗണ്ടി ജഡ്ജ് ക്രിസ്റ്റിൻ സ്വീനി പറഞ്ഞു.

രണ്ടാം പ്രതിയായ ബാലന് ഇപ്പോൾ 10 വയസാണ്. ബലാത്സംഗം ഉൾപ്പെടെയുള്ള കുറ്റങ്ങൾ അയാൾ സമ്മതിച്ചു. ഡിസംബർ 3നു കോടതി വിധി പറയും.  

Girl, 11, sentenced  with boy, 9  for raping 5-year-old 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക