
ഫ്‌ലോറിഡ: അമേരിക്കയിലെ ഫ്‌ലോറിഡ സംസ്ഥാനത്ത് ഈ വര്‍ഷത്തെ ഇരുപതാമത് വധശിക്ഷ നടപ്പാക്കി. ഇതോടെ ഒറ്റ വര്‍ഷത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ വധശിക്ഷകള്‍ നടപ്പാക്കിയതിന്റെ മുന്‍ റെക്കോര്‍ഡ് ഫ്‌ലോറിഡ മറികടന്നു.
1991-ല്‍ നടന്ന ഇരട്ടക്കൊലപാതക കേസില്‍ ശിക്ഷിക്കപ്പെട്ട 71-കാരനായ തോമസ് മിച്ചല്‍ ഓവര്‍ട്ടണിന്റെ വധശിക്ഷയാണ് വ്യാഴാഴ്ച (നവംബര്‍ 19) വൈകുന്നേരം ഫ്‌ലോറിഡ സ്റ്റേറ്റ് ജയിലില്‍ നടപ്പാക്കിയത്. വിഷമരുന്ന് കുത്തിവെച്ചുള്ള (Lethal injection) ശിക്ഷയ്ക്ക് ശേഷം വൈകുന്നേരം 6:19-ന് മരണം സ്ഥിരീകരിച്ചു. അതേസമയം, ടെക്‌സസ് സംസ്ഥാനത്തും വ്യാഴാഴ്ച വൈകുന്നേരം ഒരു വധശിക്ഷ നടപ്പാക്കാന്‍ നിശ്ചയിച്ചിട്ടുണ്ട്.