Image

സഞ്ചാരികള്‍ക്ക് സന്തോഷവാര്‍ത്ത; ഊട്ടി 'ടോയ് ട്രെയിന്‍' സര്‍വീസ് പുനരാരംഭിച്ചു

Published on 20 November, 2026
 സഞ്ചാരികള്‍ക്ക് സന്തോഷവാര്‍ത്ത; ഊട്ടി 'ടോയ് ട്രെയിന്‍' സര്‍വീസ് പുനരാരംഭിച്ചു

ഉദകമണ്ഡലം (തമിഴ്‌നാട്): കനത്ത മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ 26 ദിവസമായി നിര്‍ത്തിവെച്ചിരുന്ന നീലഗിരി മൗണ്ടന്‍ റെയില്‍വേ സര്‍വീസ് വ്യാഴാഴ്ച പുനരാരംഭിച്ചു.  മേട്ടുപ്പാളയത്തിനും ഊട്ടിക്കും ഇടയിലുള്ള സര്‍വീസുകള്‍ പുനരാരംഭിച്ചത് മാസങ്ങള്‍ക്കുമുന്‍പേ ടിക്കറ്റ് ബുക്കുചെയ്ത് കാത്തിരുന്ന വിനോദസഞ്ചാരികള്‍ക്ക് ആശ്വാസമായി. 'ടോയ് ട്രെയിന്‍' എന്നറിയപ്പെടുന്ന പൈതൃക മലയോര തീവണ്ടിസര്‍വീസ് ഒക്ടോബര്‍ 24 മുതല്‍ നിര്‍ത്തിയിരിക്കുകയായിരുന്നു.

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക