Image

സംസ്ഥാനത്ത് വ്യാപക ഇ.ഡി. റെയ്ഡ്; കോഴിക്കോട് കേന്ദ്രീകരിച്ച് ഒന്‍പതിടങ്ങളില്‍ പരിശോധന

Published on 20 November, 2026
 സംസ്ഥാനത്ത് വ്യാപക ഇ.ഡി. റെയ്ഡ്; കോഴിക്കോട് കേന്ദ്രീകരിച്ച് ഒന്‍പതിടങ്ങളില്‍ പരിശോധന

 

കോഴിക്കോട്: സ്വര്‍ണക്കടത്ത്, ഹവാല ഇടപാടുകളുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) റെയ്ഡ്. കോഴിക്കോട് കേന്ദ്രീകരിച്ച് ഒന്‍പതോളം ഇടങ്ങളിലാണ് രാവിലെ മുതല്‍ ഇ.ഡി. റെയ്ഡ് പുരോഗമിക്കുന്നത്. കോഴിക്കോടിന് പുറമെ കണ്ണൂര്‍, കാസര്‍കോട്, തിരുവനന്തപുരംപരിശോധന വ്യാപിപ്പിച്ചിട്ടുണ്ട്.

വിദേശനാണ്യ വിനിമയ ചട്ടലംഘനവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ചെയ്ത കേസിലാണ് നിലവിലെ പരിശോധന. സംസ്ഥാനത്തുനിന്ന് അനധികൃതമായി ഹവാല വഴി പണം കടത്തുന്ന പ്രധാന ഓപ്പറേറ്റര്‍മാരെയും സ്വര്‍ണക്കടത്തിന് സാമ്പത്തിക സഹായം നല്‍കുന്നവരെയും കേന്ദ്രീകരിച്ചാണ് ഇ.ഡി. നീങ്ങുന്നത്. ഇവരുടെ വീടുകളിലും സ്ഥാപനങ്ങളിലും അനുബന്ധ കേന്ദ്രങ്ങളിലും ഒരേസമയം പരിശോധന നടക്കുന്നുണ്ട്.

സമീപകാലത്ത് മലബാര്‍ മേഖല കേന്ദ്രീകരിച്ച് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സ്വര്‍ണക്കടത്ത് കേസുകളുടെയും വിദേശത്തുനിന്ന് ഹവാല വഴി കള്ളപ്പണം എത്തുന്നുവെന്ന രഹസ്യവിവരത്തിന്റെയും അടിസ്ഥാനത്തിലാണ് കേന്ദ്ര ഏജന്‍സിയുടെ ഈ നിര്‍ണായക നടപടിയെന്നാണ് വിവരം. രേഖകളും ഡിജിറ്റല്‍ തെളിവുകളും ശേഖരിക്കുന്നതിനായി ഉദ്യോഗസ്ഥര്‍ പരിശോധന തുടരുകയാണ്. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക