Image

മദ്യം വാങ്ങി നല്‍കിയില്ലെങ്കില്‍ വെടിവച്ച് കൊല്ലും; ഭീഷണിപ്പെടുത്തിയ മൂന്ന് പേര്‍ അറസ്റ്റില്‍

Published on 20 November, 2026
 മദ്യം വാങ്ങി നല്‍കിയില്ലെങ്കില്‍ വെടിവച്ച് കൊല്ലും; ഭീഷണിപ്പെടുത്തിയ മൂന്ന് പേര്‍ അറസ്റ്റില്‍

 

ആലുവ: മദ്യം വാങ്ങി നല്‍കാന്‍ ആവശ്യപ്പെട്ട് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. എടത്തല മുരിങ്ങാശേരി യൂസഫ് (50), ഷഫീഖ് (45 ), വിജുകുമാര്‍, (46) എന്നിവരെയാണ് എത്തല പൊലിസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച ഉച്ചയ്ക്ക് ചുണങ്ങംവേലിയിലെ ബാറില്‍ വച്ചായിരുന്നു സംഭവം.

സൗത്ത് എഴിപ്രം സ്വദേശിയെയാണ് മദ്യം വാങ്ങിച്ചു കൊടുത്തില്ലെങ്കില്‍ വെടിവച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്. ഷെഫീഖും യൂസഫുമാണ് ബാറില്‍ ഉണ്ടായിരുന്നത്. വിജു കുമാറാണ് ഇവര്‍ക്ക് തോക്ക് നല്‍കിയത്. യൂസഫിന്റെ കാര്‍ പരിശോധിച്ചപ്പോള്‍ സീറ്റിനടിയില്‍ നിന്ന് വടിവാള്‍ കണ്ടെടുത്തു. കൊച്ചിന്‍ ബാങ്ക് പരിസരത്തെ ഗോഡൗണില്‍നിന്ന് ഭീഷണിപ്പെടുത്താന്‍ ഉപയോഗിച്ച തോക്കും പെല്ലറ്റുകളും കസ്റ്റഡിയിലെടുത്തു.

യൂസഫിനെതിരെ ആലുവ, എടത്തല, ചേരാനല്ലൂര്‍, നെടുമ്പാശേരി എന്നീ സ്റ്റേഷനുകളില്‍ ഏഴ് കേസുകളുണ്ട്. ഷഫീഖിനെതിരെ എടത്തല, കാസര്‍ഗോഡ് റയില്‍വേ പി.എസ്, അമ്പലമേട് എന്നീ സ്റ്റേഷനുകളിലായി ആറ് കേസുകളും വിജു കുമാറിനെതിരെ നെടുമ്പാശേരി, ആലുവ സ്റ്റേഷനുകളിലായി മൂന്ന് കേസുകളുമുണ്ട്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക